വളയത്ത് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കുനേരെ ബോംബേറ് വളയം: സി.പി.എം പ്രവർത്തകെൻറ വീടിനുനേരെയുണ്ടായ ബോംബേറിനു പിന്നാലെ വളയത്ത് രണ്ടു ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കുനേരെ ബോംബേറ്. ചെക്കോറ്റ കാവേരി ബാലകൃഷ്ണെൻറയും പൂവംവയലിലെ എകരംപറമ്പത്ത് ജിജേഷിെൻറയും വീടുകൾക്ക് നേരെയാണ് ബോംബെറിഞ്ഞത്. ബാലകൃഷ്ണെൻറ വീടിനു മുൻവശത്തെ ചുമരിൽ തട്ടിയ ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചെങ്കിലും വീടിന് കേടുപാടുണ്ടായില്ല. ബാലകൃഷ്ണെൻറ മകൻ ആർ.എസ്.എസ് ശാഖ കാര്യവാഹകാണ്. ശനിയാഴ് രാത്രി 11.30ഒാടെയാണ് സംഭവം. ജിജേഷിെൻറ വീടിെൻറ മുൻവശത്തെ ചുമരിലെ സ്വിച്ച് ബോർഡിലാണ് ബോംബ് പതിച്ചത്. സ്ഫോടനത്തിെൻറ ആഘാതത്തിൽ സ്വിച്ച് ബോർഡ് ചിതറിത്തെറിച്ചു. സംഭവം നടക്കുമ്പോൾ ഇരു വീട്ടുകാരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് സംഭവം. ജിജേഷ് ബി.ജെ.പി മണ്ഡലം കാര്യവാഹകാണ്. ഇരുവീടുകളിലേക്കും എറിഞ്ഞത് സ്റ്റീൽ ബോംബാണ്. ബോംബിെൻറ അവശിഷ്ടം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ചെക്കോറ്റ രാഹുലിെൻറ വീടിനുനേരെ ബോംബേറ് ഉണ്ടായിരുന്നു. photo: saji1.jpg വളയം പൂവംവയലിൽ എകരംപറമ്പത്ത് ജിജേഷിെൻറ വീട്ടിൽ സി.ഐ ജോഷി ജോസ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.