വർഷങ്ങളോളം റെയിൽവേ സ്​റ്റേഷനിൽ അന്തിയുറങ്ങിയവർക്ക്​ ഇനി 'സാന്ത്വന'ത്തി​െൻറ തണൽ

വർഷങ്ങളോളം റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയവർക്ക് ഇനി 'സാന്ത്വന'ത്തി​െൻറ തണൽ വർഷങ്ങളോളം റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയവർക്ക് ഇനി 'സാന്ത്വന'ത്തി​െൻറ തണൽ കോഴിക്കോട്: വർഷങ്ങളോളം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയ നാലുപേർക്ക് ഇനി 'സാന്ത്വന'ത്തി​െൻറ തണൽ. സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റാണ് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പ്ലാറ്റ്ഫോമുകളിലും വർഷങ്ങേളാളമായി അന്തിയുറങ്ങിയ നാലുപേരെ കഴിഞ്ഞ ദിവസം ഏറ്റെടുത്തത്. ഒരാൾ മാനസികരോഗിയായതിനാൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റെയിൽവേ സ്റ്റേഷൻ മാനേജർ ജോസഫ് മാത്യു വിവരമറിയിച്ചതിനെ തുടർന്ന് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ സുധീർ റെയിൽവേ സ്റ്റേഷനിലെത്തി റെയിൽവേ സംരക്ഷണ സേനയുടെ സഹായേത്താടെ ഇവരെ കൊണ്ടുപോവുകയായിരുന്നു. 65 വയസ്സിനു മുകളിലുള്ള ഇവരിൽ രണ്ടുപേർ കണ്ണൂർ സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയയാളുടെ സ്വദേശം മനസ്സിലായിട്ടില്ല. 'സാന്ത്വനം കെയര്‍-2017'​െൻറ ഭാഗമായി അനാഥരായ വയോധികരെ കണ്ടെത്തി വൃദ്ധസദനത്തിലും മറ്റും അഭയം നല്‍കിവരുകയാണ്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഇൗ വർഷം ആദ്യമായാണ് നിരാലംബരായി കഴിയുന്നവരെ ഏറ്റെടുക്കുന്നത്. തെരുവില്‍ കിടന്നുറങ്ങിയിരുന്ന നിരവധി അനാഥര്‍ക്കാണ് സാന്ത്വനം കെയർ പുതുജീവനേകിയത്. ഇൗ വർഷം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നൂറ്റമ്പതോളം പേരെയാണ് ട്രസ്റ്റി​െൻറ വളൻറിയര്‍മാര്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്. 40 വർഷത്തോളം ബസ്സ്റ്റാൻഡുകളിൽ കഴിഞ്ഞിരുന്നയാളടക്കം 14 പേരാണ് നിലവിൽ ചാത്തമംഗലത്തെ സാന്ത്വനം കെയറിലുള്ളത്. വിവിധ സ്ഥലങ്ങളിൽനിന്ന് കിട്ടുന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ സ്ഥാപനത്തി​െൻറ വളൻറിയർമാർ തെരുവിൽ അനാഥരായവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ മാനസികരോഗ ലക്ഷണമുള്ളവെര പൊലീസിൽ വിവരമറിയിച്ച് കോടതി മുഖാന്തരമാണ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നത്. ലഹരി മാഫിയകളും ഭിക്ഷാടന മാഫിയകളും തെരുവിൽ അലഞ്ഞുതിരിയുന്നവരെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തെരുവിൽ അലയുന്നവരുടെ സംരക്ഷണം ഏറ്റെടുത്ത് അവരുെട ജീവിതം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ സുധീർ മാധ്യമത്തോട് പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.