കോഴിക്കോട്: പകർച്ചപ്പനിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പനിയുമായി ബന്ധപ്പെട്ട് 16 ലക്ഷം രൂപയുടെ അലോപ്പതി മരുന്നുകളും 25 ലക്ഷം രൂപയുടെ ആയുർവേദ മരുന്നുകളും നഗരസഭയുടെ ഡിസ്പെൻസറികളിൽ എത്തിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഒമ്പതു ലക്ഷം രൂപയുടെ മരുന്ന് അടുത്തദിവസം എത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പുതുതായി ആറു ഡോക്ടർമാരെ അടുത്തദിവസം നിയമിക്കും. മാത്രമല്ല ആരോഗ്യ കേന്ദ്രങ്ങളുെട പ്രവർത്തനസമയം ദീർഘിപ്പിക്കും. ഉച്ചക്ക് രണ്ടിനുശേഷവും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ഫോഗിങ്ങിന് ഒരു മെഷീനാണ് നഗരസഭയുടെ പക്കലുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം പുതിയ ഒരു മെഷീൻകൂടി വാങ്ങും. എല്ലാ ഞായറാഴ്ചയും ൈഡ്രഡേയായി ആചരിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ചില വാർഡുകളിൽ ശുചീകരണ തൊഴിലാളികളുടെ സേവനം വേണ്ട തരത്തിൽ ലഭിക്കാത്ത സ്ഥിതിയുണ്ട്. അതിനാൽ കൂടുതൽ താൽക്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. വാർഡുകളിൽ ആവശ്യത്തിന് പ്രതിരോധ മരുന്നും ശുചീകരണത്തിന് വാഹനവും അനുവദിക്കും. ആരോഗ്യ വിഭാഗത്തിെൻറ കേടായ വാഹനങ്ങൾ ഉടൻ പ്രവർത്തനസജ്ജമാക്കുമെന്നും മേയർ പറഞ്ഞു. ശുചീകരണം ഉൗർജിതമാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആരോഗ്യ ഉദ്യോഗസ്ഥരുടേതുൾപ്പെടെ യോഗം ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്നതായും മേയർ അറിയിച്ചു. പകർച്ചപ്പനിയുടെ പശ്ചാത്തലത്തിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ െക.വി. ബാബുരാജ് പറഞ്ഞു. വിദ്യാർഥികളെ ഉപയോഗപ്പെടുത്തി ജൂൺ 29ന് വിവിധയിടങ്ങളിൽ ശുചീകരണം നടത്തും. േഫാഗിങ്ങിന് ഒരു മെഷീനാണ് നഗരസഭയുടെ പക്കലുള്ളത് പുതിയൊരു മെഷീൻ വാങ്ങുന്നതിന് ഒരുലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചീകരണം കാര്യക്ഷമമായതിനാലാണ് പനി വ്യാപിക്കാത്തതെന്ന് ഹെൽത്ത് ഒാഫിസൻ ഡോ. ആർ.എസ്. ഗോപകുമാർ യോഗത്തെ അറിയിച്ചു. കഴിഞ്ഞവർഷം 10 ലക്ഷം രൂപയാണ് കൊതുക് നശീകരണത്തിനും മറ്റും അനുവദിച്ചെതങ്കിൽ ഇത്തവണ 70 ലക്ഷം രൂപ അനുവദിച്ചതായും ഇതിൽ 30 ലക്ഷം രൂപ പ്രത്യേക പദ്ധതിപ്രകാരമാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗര പരിധിയിലെ സ്കൂൾ ഹെൽത്ത് ക്ലബ് അംഗങ്ങൾ, എൻ.എസ്.എസ് വളൻറിയർമാർ എന്നിവർക്ക് ജൂൺ 30ന് ടാഗോർ ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. മാലിന്യ നിർമാർജനം കൂടുതൽ കാര്യക്ഷമമാക്കണം, പ്ലാസ്റ്റിക് കവറുകൾ നിരോധിക്കണം, കൂടുതൽ സമയം ഫോഗിങ് നടത്തണം, മീഞ്ചന്ത മത്സ്യ മാർക്കറ്റിലെ മാലിന്യം നീക്കാൻ നടപടി വേണം, എല്ലാ വാർഡുകളിലും ആവശ്യത്തിന് കണ്ടിൻജൻസി ജീവനക്കാരെ നിയോഗിക്കണം, ഒാട നവീകരണം കാര്യക്ഷമമാക്കണം, വാർഡുകളിലേക്ക് ശുചീകരണത്തിന് കൂടുതൽ തുക അനുവദിക്കണം, രോഗ പ്രതിരോധ മരുന്ന് വിതരണത്തിന് ക്യാമ്പ് സംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. പാളയം ഡിവിഷനിലെ ശുചീകരിച്ച ഒാടയിലേക്ക് ഹോട്ടലുകളും േലാഡ്ജുകളും ശുചിമുറിയിലെ ഉൾപ്പെടെ മാലിന്യം തള്ളുന്നതായും ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരോഗ്യവിഭാഗം നടപടിയെടുക്കുന്നില്ലെന്നും യോഗത്തിൽ വിമർശമുയർന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ എം.സി. അസിൽ കുമാർ, കൗൺസിലർമാരായ അഡ്വ. പി.എം. സുരേഷ് ബാബു, മുഹമ്മദ് ഷമീൽ, അഡ്വ. പി.എം. നിയാസ്, നമ്പിടി നാരായണൻ, എം.എം പത്മാവതി, സി. അബ്ദുറഹിമാൻ, ഉഷാദേവി, തോമസ് മാത്യു, പി. കിഷൻചന്ദ്, എം. കുഞ്ഞാമുട്ടി, ടി.സി. ബിജുരാജ്, എൻ. സതീഷ്കുമാർ, ഇ. പ്രശാന്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.