പൊതുകുളവും പരിസരവും ശുചീകരിച്ചു

കോഴിക്കോട്: ഫാറൂഖ് കോളജ് എൻ.എസ്‌.എസ്‌ വളൻറിയർമാർ ------------------------പങ്കാളിത്ത ഗ്രാമത്തിലെ--------------- പൊതുകുളവും പരിസരവും ശുചീകരിച്ചു. മഴക്കാല രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവൃത്തികളുടെ ഭാഗമായാണ് കുളവും പരിസരവും ശുചിയാക്കിയത്. കൊതുകുവേട്ടയും മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണവും നടന്നു. പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ കമറുദ്ദീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. എം. അബ്ദുൽ ജലീൽ രോഗപ്രതിരോധ പ്രഭാഷണം നടത്തി. സലീന മാളിയേക്കൽ, പി. സലീൽ, പി. ആര്യ, സി.എച്ച്. മുഹമ്മദ്, പി. സാഹിൽ, പി. ഫാസിൽ, അശ്വതി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.