പി. സരസപ്പ​ൻ സ്​മാരക എൻഡോവ്​മെൻറ്​​ വിതരണം ​െചയ്​തു

കോഴിക്കോട്: കേരള ആർട്ടിസാൻസ് യൂനിയൻ സ്ഥാപക നേതാവ് പി. സരസപ്പൻ സ്മാരക എൻഡോവ്മ​െൻറ് വിതരണം ചെയ്തു. എൻ.ജി.ഒ യൂനിയൻ ഹാളിൽ നടന്ന ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ എൻഡോവ്മ​െൻറ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള ശ്രമങ്ങളിൽ സർക്കാർ സജീവമാണെന്ന് എം.എൽ.എ പറഞ്ഞു. പൊതു വിദ്യഭ്യാസം സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെയും ബാധ്യതയാണ്. മികച്ച സർക്കാർ സ്കൂളുകൾ ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർ നമ്മുെട നാട്ടിൽ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ 70 വിദ്യാർഥികൾക്കാണ് എൻഡോവ്മ​െൻറ് വിതരണം ചെയ്തത്. ചടങ്ങിൽ കേരള ആർട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല പ്രസിഡൻറ് പി. ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാമ്പറ്റ ശ്രീധരൻ സ്വാഗതവും പി. ബാബു നന്ദിയും പറഞ്ഞു. photo: AB 04
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.