കാർഷിക സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും

***pullout******** വൈത്തിരി: സാമ്പത്തിക ലാഭത്തിനു വേണ്ടി കേരള കാർഷിക സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാല ഉൽപന്നങ്ങൾ വിൽക്കാനോ, സർവകലാശാലയുടെ സാങ്കേതിക വിദ്യകളോ ഉപദേശങ്ങളോ പകർന്നുനൽകാനോ, സർവകലാശാല കോഴ്സുകൾ സംബന്ധിച്ച പരിശീലനം സംഘടിപ്പിക്കാനോ വിദ്യാർഥികൾക്ക് ക്ലാസുകളെടുക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സർവകലാശാല ഉൽപന്നങ്ങൾ സർവകലാശാല കേന്ദ്രങ്ങളിൽകൂടി മാത്രമേ വിറ്റഴിക്കാറുള്ളൂ. സാങ്കേതിക ഉപദേശങ്ങൾ സർവകലാശാല ശാസ്ത്രജ്ഞരിൽ നിന്ന് നേരിട്ടും വെബ്സൈറ്റിൽ കൂടിയും മാത്രമേ ലഭ്യമാകൂ എന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. സർവകലാശാലയുടെ പേരിൽ നടന്ന തട്ടിപ്പുകളിൽ പൊതുജനം വഞ്ചിതരാകരുതെന്നും തട്ടിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചാൽ പൊലീസിൽ പരാതി നൽകണമെന്നും സർവകലാശാല അറിയിച്ചു. മീനങ്ങാടി പഞ്ചായത്ത് ഒാഫിസിന് മുന്നിൽ പാർക്കിങ് വീണ്ടും പഴയപടി മീനങ്ങാടി: ദേശീയ പാതയിൽ മീനങ്ങാടി പഞ്ചായത്ത് ഒാഫിസിന് മുന്നിലെ വാഹന പാർക്കിങ് വീണ്ടും പഴയപടിയായി. രണ്ടു മാസം മുമ്പ് ഒാഫിസിന് മുന്നിലെ പാർക്കിങ് നിയന്ത്രിക്കാൻ ചങ്ങലപ്പൂട്ടുമായി പൊലീസ് ഇറങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ പൊലീസ് കണ്ണടക്കാൻ തുടങ്ങിയതോടെയാണ് വാഹന പാർക്കിങ് തോന്നിയപോെല ആയത്. അനധികൃതമായി പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങളെ ചങ്ങലയിട്ട് ബന്ധിച്ച് താക്കോലുമായി പൊലീസ് പോകുന്ന രീതി പാർക്കിങ്ങിന് നിയന്ത്രണമുണ്ടാക്കിയിരുന്നു. വാഹനമെടുക്കാൻ സ്റ്റേഷനിലെത്തി ഫൈൻ അടക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇൗ നടപടി വിമർശനത്തിന് ഇടയാക്കിയതോടെയാണ് ചങ്ങലപ്പൂട്ടിൽനിന്ന് പൊലീസ് പിന്മാറിയത്. ഇപ്പോഴും പഞ്ചായത്ത് ഒാഫിസിന് മുന്നിൽ നോ പാർക്കിങ് ബോർഡുണ്ട്. FRIWDL9 മീനങ്ങാടി പഞ്ചായത്ത് ഒാഫിസിന് മുന്നിലെ വാഹന പാർക്കിങ് കേണിച്ചിറ-ഏരിയപ്പള്ളി റോഡ് തകർന്നു കേണിച്ചിറ: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിൽനിന്ന് പുൽപള്ളിക്ക് എളുപ്പത്തിൽ പോകാവുന്ന കേണിച്ചിറ -ഏരിയപ്പള്ളി റോഡ് തകർന്നു. റോഡ് ശോച്യാവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായിട്ടും നന്നാക്കാനുള്ള ഒരു ഒരുക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കേണിച്ചിറ ടൗൺ, താഴത്തങ്ങാടി, അതിരാറ്റുകുന്ന്, മണൽവയൽ എന്നിവിടങ്ങളിലൊക്കെ റോഡ് തകർന്നു കിടക്കുകയാണ്. മഴ തുടങ്ങിയതോടെ മിക്കയിടത്തും ചളിക്കുളങ്ങളാണ്. പുൽപള്ളിക്കുള്ള സ്വകാര്യ ബസുകളും ഇരുളത്തേക്കുള്ള ടാക്സി ജീപ്പുകളും ഈ റോഡിൽ നിരന്തരം സഞ്ചരിക്കുന്നുണ്ട്. പുൽപള്ളി -കൽപറ്റ -കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസും ഇതുവഴി കടന്നുപോകുന്നു. എത്രയും പെെട്ടന്ന് റോഡ് നന്നാക്കാനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. FRIWDL10 കേണിച്ചിറ- -ഏരിയപ്പള്ളി റോഡി​െൻറ ഒരുവശം തകർന്നനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.