കോഴിക്കോട്: റാങ്കുകളുടെ തിളക്കത്തിൽ കോഴിക്കോട് റെയ്സ് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് കോച്ചിങ് സെൻറർ. ഇത്തവണത്തെ കേരള എൻജിനീയറിങ് എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ എൻ. ഷാമിൽ മഹീൻ റെയ്സ് പബ്ലിക് സ്കൂൾ വിദ്യാർഥിയാണ്. ജെ.ഇ.ഇ അഡ്വാൻസ്ഡിൽ അഖിേലന്ത്യ തലത്തിൽ നാലാം റാങ്കും ജെ.ഇ.ഇ മെയിനിൽ എട്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും ഷാമിലിനായിരുന്നു. കുസാറ്റ് എൻജിനീയറിങ് എൻട്രൻസിലും ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ 1000 റാങ്കിലെ 49, 57, 93 എന്നീ റാങ്കുകളുൾപ്പെടെ 65 പേരും റെയ്സിൽ പരിശീലനം നേടിയവരാണ്. കഴിഞ്ഞ വർഷം പത്താം റാങ്ക് ഉൾപ്പെടെ 60 പേർ ഇൗ നേട്ടം ൈകവരിച്ചിരുന്നു. റെയ്സിെൻറ പബ്ലിക് സ്കൂളിൽ പഠിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കായി പ്രത്യേക പരിശീലനം ലഭ്യമാക്കുന്നതിനുപുറമെ വിവിധ സ്കോളർഷിപ്പും സ്ഥാപനം നൽകിവരുന്നു. റെയ്സിൽ ട്യൂഷന് ചേർന്ന് നീറ്റ് പരീക്ഷയിൽ 400 മാർക്ക് വാങ്ങുന്നവർക്ക് ഫുൾസ്കോളർഷിപ്പ് ലഭിക്കുമെന്നതിനാൽ ഫീസ് അടക്കേണ്ടതില്ല. നീറ്റിൽ 8000 റാങ്കുവരെ ലഭിക്കുന്നവർക്ക് വിവിധ കാറ്റഗറിയിലുള്ള സ്കോളർഷിപ്പും അനുവദിക്കുന്നുണ്ട്. പ്രത്യേക ബാച്ചും നിലവിലുണ്ട്. നീറ്റിെൻറ റാങ്ക് 6000 വരെയുള്ള കുട്ടികൾക്ക് എയിംസ് ബാച്ചിന് നേരിട്ട് പ്രവേശനം നൽകും. ജൂലൈ രണ്ടിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും അഡ്മിഷൻ നേടാം. സ്വന്തമായി തയാറാക്കിയ സ്റ്റഡിമെറ്റീരിയലാണ് റെയ്സ് കുട്ടികൾക്ക് നൽകുന്നത്. ഒാരോ മാസവും തീർക്കേണ്ട പോർഷൻ മുൻകൂട്ടി നിശ്ചയിച്ച് പ്രത്യേക െഫ്രയിമിലാണ് മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ മുന്നോട്ടുെകാണ്ടുപോകുന്നത്. ഹോസ്റ്റൽ, വാഹനം ഉൾപ്പെടെ സൗകര്യങ്ങളുമുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് അവിടെതന്നെ പഠനം നടത്തുന്നതിനുള്ള സാഹചര്യവും ഉണ്ട്. കുട്ടികൾക്ക് യാത്രസമയം പാഴാകാതിരിക്കാനാണിത്. രാവിലെ 6.45 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്നതാണ് ലൈബ്രറി. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. സ്ഥാപനത്തിൽ പരിശീലനം നേടിയ 318 കുട്ടികൾ കഴിഞ്ഞവർഷം എം.ബി.ബി.എസ് പ്രവേശനം നേടി. എൻജിനീയറിങ്ങിൽ തൊണ്ണൂറു ശതമാനം പേരും പ്രവേശനം നേടിയതിനുപുറമെ പത്തുപേർക്ക് െഎ.െഎ.ടിയിലും പ്രവേശനം കിട്ടി. മെഡിക്കൽ, എൻജിനീയറിങ് വിഭാഗത്തിൽ റിപ്പീറ്റ് ബാച്ചിലേക്കുള്ള പ്രവേശനം നടക്കുകയാണിേപ്പാൾ. കെ.എം. അഫ്സൽ, എൻ.എം. രാജേഷ്, മുഹമ്മദ് നസീർ, യു. ദിലീപ് എന്നിവർ ഡയറക്ടർമാരായി 2005ലാണ് സ്ഥാപനം തുടങ്ങിയത്. കോഴിക്കോട്ട് 4500 ഒാളം കുട്ടികളാണ് വിവിധ വിഭാഗങ്ങളിൽ പരിശീലനം നേടുന്നത്. ഇൗ വർഷം തുടങ്ങിയ കണ്ണൂർ ബ്രാഞ്ചിൽ അഞ്ഞൂറോളം പേർ പരിശീലനം നേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.