താമരശ്ശേരി: ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ. മിഥുൻകൈലാസിനെ പഞ്ചായത്ത് ഡയറക്ർ വി. രതീശൻ അന്വേഷണ വിധേയമായി സസ്പെൻഡ്് ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സെക്രട്ടറിക്കെതിരെ കഴിഞ്ഞ മാർച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. സരസ്വതി തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലിന് പരാതി നൽകിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സെക്രട്ടറി ചുമതലയേറ്റ 2016 ഡിസംബർ 30മുതൽ അടിയന്തര പ്രാധാന്യമുള്ള ആയിരത്തോളം ഫയലുകൾ തീരുമാനമെടുക്കാതെ കിടക്കുകയാണെന്നും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ 50 ലക്ഷത്തോളം രൂപ വിതരണം ചെയ്യാനായില്ലെന്നും കണ്ടെത്തിയിരുന്നു. പദ്ധതി നിർമാണത്തിെൻറ മൂർധന്യാവസ്ഥയിൽ പ്രസിഡൻറിനെ അറിയിക്കാതെ ലീവെടുത്തെന്നും ഭരണസമിതി യോഗങ്ങളിൽ സഹകരിക്കുന്നില്ലെന്നും സെക്രട്ടറിയുടെ പ്രവർത്തനം ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതായുമുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ പരാതിയിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു. സർക്കാർ ഉത്തരവിലോ നിയമത്തിലോ പറയാത്ത രേഖകൾ ആവശ്യപ്പെട്ടു എന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ ജനന രജിസ്േട്രഷൻ എൻട്രി തിരുത്തുന്നതിന് സെക്രട്ടറി മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായും കണ്ടെത്തി. കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള 79 ഫയലുകളും ജനന മരണ രജിസ്േട്രഷനുമായി ബന്ധപ്പെട്ട 442 ഫയലുകളും ഡി ആൻഡ് ഒ ലൈസൻസുമായി ബന്ധപ്പെട്ട 225 ഫയലകളും 13 കണ്ടിൻജൻറ് ബില്ലും ഉൾപ്പെടെ 750 ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.