തിരുവാതിര ഞാറ്റുവേലക്ക്​ തുടക്കം; മഴ പ്രതീക്ഷയിൽ നാട്​

കോഴിക്കോട്: പെരുംമഴ ഒാർമയിൽ മാത്രം പെയ്തിറങ്ങുേമ്പാൾ മറ്റൊരു തിരുവാതിര ഞാറ്റുവേലക്ക് കൂടി തുടക്കം. വ്യാഴാഴ്ച പുലർച്ചെ 5.08ന് തുടങ്ങിയ തിരുവാതിര ഞാറ്റുവേലയിലെ രണ്ടാഴ്ച തിരിമുറിയാതെ മഴവീഴുമെന്ന പ്രതീക്ഷയിലാണ് നാട്. കനത്തമഴയും ഇടക്കുള്ള കാഠിന്യമേറിയ വെയിലുമായിരുന്നു ഇൗ ഞാറ്റുവേലയുടെ പണ്ടത്തെ സ്വഭാവം. 101 മഴയും 101 വെയിലുമുള്ള തിരുവാതിരയിൽ വിരലൊടിച്ചു കുത്തിയാലും മുളക്കും എന്നാണ് പഴമക്കാർ പറയുന്നത്. ഒന്നാം വിള നെല്ലിന് ഞാറ് പറിച്ചു നടാനും ഫലവൃക്ഷത്തൈകൾ നടാനും അനുയോജ്യമായ സമയവും ഇതായിരുന്നു. കുരുമുളക് കൃഷിക്കും അത്യുത്തമമാണ് ഞാറ്റുവേലക്കാലം. തിരുവാതിരയിൽ പറിച്ചു നടണം നടുതലകൾ എന്നാണ് മറ്റൊരു പഴമൊഴി. പ്രകൃതിയുടെ സ്വഭാവം പ്രവചനാതീതമായതോെട കഴിഞ്ഞ വർഷം ഞാറ്റുവേലക്കാലത്ത് വെയിലായിരുന്നു കൂടുതലും. ഇത്തവണ കാലവർഷം ഏറെക്കുറെ കൃത്യമായി വിരുന്നെത്തിയെങ്കിലും പിന്നീടുള്ള മൂന്നാഴ്ച പ്രതീക്ഷിച്ച േപാലെ മഴ കിട്ടിയിരുന്നില്ല. ജൂണിൽ 681 മില്ലിമീറ്റർ മഴയാണ് ശരാശരി സംസ്ഥാനത്ത് കിേട്ടണ്ടത്. എന്നാൽ, ഇന്നലെവരെ മഴയുടെ അളവ് 300 മില്ലീമിറ്റർ കടന്നിേട്ടയുള്ളു. വയനാട്ടിലാണ് കുറച്ച് മഴ കിട്ടിയത്. 54 ശതമാനം മഴ ഇവിടെ കമ്മിയാണ്. ആറ് ശതമാനം മാത്രം കമ്മിയുള്ള എറണാകുളമാണ് ഇക്കാര്യത്തിൽ മുന്നിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.