hhh

യോഗദിനം ആചരിച്ചു മാനന്തവാടി: ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. പി.ടി.എ പ്രസിഡൻറ് വി.കെ. തുളസീദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ എം.എസ്. ബീന, എസ്. പ്രസന്നകുമാരി എന്നിവര്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.കെ. നിത്യ, പി. വി. ജിഷ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: വെള്ളമുണ്ട എ.യു.പി സ്കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. 500ഒാളം വിദ്യാര്‍ഥികള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ യോഗ അഭ്യസിച്ചു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക പി.കെ. സുധ ഉദ്ഘാടനം ചെയ്തു. എൻ.കെ. വിനീത് കുമാർ, വി.എം. രോഷ്ണി എന്നിവര്‍ ക്ലാസെടുത്തു. സ്കൂള്‍ പ്രധാനാധ്യാപിക എം.സി. പ്രേമലത, ഡോ. ലിഷിത സുജിത്ത്, ബിജൂഷ് കെ. ജോർജ്, എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.