മരം കടപുഴകി വൈദ്യുതി പോസ്​റ്റുകൾ വീണു

റോഡ് ഗതാഗതം തടസ്സപ്പെട്ടു മലാപ്പറമ്പ്: ഫ്ലോറിക്കൻ ഹിൽ റോഡിൽ മരം വീണ് ഏഴ് വൈദ്യുതി തൂണുകൾ നിലം പതിച്ചു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈകീട്ട് 6.45നാണ് സംഭവം. റീജനൽ അനലറ്റിക്കൽ ലബോറട്ടറി വളപ്പിലെ മരമാണ് പൊട്ടിവീണത്. വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ കെ.പി. ബാബുരാജി​െൻറ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെയും ദ്രുതകർമസേനാംഗങ്ങളുടെയും സഹായത്തോടെ മരങ്ങൾ മുറിച്ചുമാറ്റി ഒരു മണിക്കൂർകൊണ്ട് റോഡ് ഗതാഗതയോഗ്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.