നഴ്സസ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ച് നടത്തി

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുനൈറ്റ് നഴ്സസ് അസോസിയേഷൻ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. നഴ്സുമാരുടെ ദിവസവേതനം 1000 രൂപയാക്കുക, സുപ്രീംകോടതി നിർദേശം നടപ്പാക്കുക, ബലരാമൻ കമ്മിറ്റി-വീരകുമാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്. യു.എൻ.എ സംസ്ഥാന സെക്രട്ടറി എം.വി. സുദീപ് മാർച്ച് ഉദ്ഘാടനം ചെയ്തു. 2013ൽ നഴ്സുമാർക്ക് പരമാവധി ശമ്പളം അനുവദിച്ചിരുന്നെങ്കിലും പല മാനേജ്മ​െൻറുകളും ഇപ്പോഴും ഇത് നൽകാൻ തയാറാകുന്നില്ലെന്നും ആശുപത്രി മാനേജ്മ​െൻറുകൾ ആനുകൂല്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 27ന് മന്ത്രിയുമായി നടക്കുന്ന ചർച്ചക്കുശേഷം നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകും. മറ്റു ജില്ലകളിലെല്ലാം ലേബർ ഓഫിസർ സമരക്കാരുമായി ചർച്ചയ്ക്ക് തയാറായപ്പോൾ ജില്ലയിലെ ലേബർ ഓഫിസർ അതിന് പോലും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അനു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സുജനപാലൻ, സുനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.