എട്ടേരണ്ടിൽ അഴുക്കുചാൽ ശുചീകരണം തുടങ്ങി

ഹോട്ടലുകളിൽനിന്ന് മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കുന്നു ചേളന്നൂർ: ഹോട്ടലുകളിൽനിന്ന് മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നു. മാലിന്യങ്ങളും ചളിയും നിറഞ്ഞ എട്ടേരണ്ടിലെ അഴുക്കുചാൽ ശുചീകരണം തുടങ്ങിയപ്പോഴാണ് ഹോട്ടലുകളുടെ ഗുരുതരമായ നടപടികൾ ശ്രദ്ധയിൽപെട്ടത്. ഹോട്ടലുകളിൽനിന്നും തട്ടുകടയിൽനിന്നും മലിനജലം ഓടയിലേക്ക് തള്ളിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. പഞ്ചായത്ത് ഗ്രാമീണവായനശാലക്ക് സമീപം മുതലാണ് ശുചിയാക്കൽ തുടങ്ങിയത്. ഖര-ജൈവമാലിന്യം കുന്നുകൂടി വെള്ളം കെട്ടിക്കിടക്കുന്ന ചാൽ കൊതുകുകളുടെ പ്രജനനകേന്ദ്രമായിരുന്നു. സ്ലാബുകളില്ലാത്ത ഭാഗത്ത് മാലിന്യക്കൂമ്പാരം തന്നെയുണ്ട്. സ്ലാബുകളുള്ള ഭാഗം എടുത്തുമാറ്റിയാണ് ശുചീകരണം. പഞ്ചായത്ത് ശുചിത്വമിഷ​െൻറ നേതൃത്വത്തിലാണ് പ്രവൃത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, സ്ഥിരം സമിതി ചെയർപേഴ്സൻ ലീല, വാർഡ് അംഗം പി.കെ. കവിത, ഹെൽത്ത് ഇൻസ്പെക്ടർ സജി എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.