പാളയം മുഹിയുദ്ദീൻ പള്ളിയിൽ ഇന്നുമുതൽ ആംഗ്യ ഭാഷയിൽ ഖുതുബ

പാളയം മുഹിയുദ്ദീൻ പള്ളിയിൽ ഇന്നുമുതൽ ആംഗ്യ ഭാഷയിൽ ഖുതുബ കോഴിക്കോട്: കേൾവി ശക്തിയില്ലാത്തവർക്കായി വെള്ളിയാഴ്ച പള്ളികളിൽ ഖുതുബ ആംഗ്യഭാഷയിൽ പരിഭാഷെപ്പടുത്താൻ കോഴിക്കോട്ടും സംവിധാനമായി. പാളയം മുഹിയുദ്ദീൻ പള്ളിയിലാണ് 23 മുതൽ സംവിധാനമൊരുക്കിയതെന്ന് സെക്രട്ടറി അറിയിച്ചു. മലപ്പുറം പുളിക്കൽ പള്ളിയിൽ നേരത്തേ ഇൗ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇമാമി​െൻറ പ്രസംഗപീഠത്തിനരികിലായിനിന്നാണ് കൊളത്തറ ഭിന്നശേഷി വിദ്യാലയത്തിലെ വിദഗ്ധർ പ്രസംഗം ആംഗ്യഭാഷയിൽ കാണിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.