കോഴിക്കോട്: സിറ്റി പൊലീസ് കമീഷണർക്കു പിന്നാലെ ഡെപ്യൂട്ടി കമീഷണർക്കും സ്ഥാനചലനം. ഡെപ്യൂട്ടി കമീഷണർ പി.ബി. രാജീവിനെ കോഴിക്കോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സ്ഥാനക്കയറ്റം ലഭിച്ച ഏഴ് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 11 എസ്.പിമാരുടെ സ്ഥലം മാറ്റത്തിലാണ് ഇദ്ദേഹവും ഉൾപ്പെട്ടത്. ഇൗയിടെയാണ് കമീഷണർ ജെ. ജയനാഥിനെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസായ കണ്ണൂർ റോഡിലെ സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിനുനേരെയുണ്ടായ ബോംബേറിനു പിന്നാലെയായിരുന്നു കമീഷണറുടെ മാറ്റം. പാർട്ടി ആവശ്യപ്പെട്ടവരെ കേസിൽ പ്രതിചേർക്കാത്തതിെൻറ പേരിലാണ് കമീഷണറെ മാറ്റിയതെന്ന് ബി.ജെ.പിയും കോൺഗ്രസും ആരോപിച്ചിരുന്നു. റെയിൽവേസിൽ എസ്.പിയായിരുന്ന കാളിരാജ് മഹേഷ്കുമാറാണ് ജയനാഥിനുപകരം കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായത്. അതേസമയം സി.പി.എം ഒാഫിസിനുനേരെയുണ്ടായ ആക്രമണക്കേസിൽ ഇതുവരെ പ്രതികളെ കണ്ടെത്തുകയോ കാര്യമായ തെളിവ് പൊലീസിന് ലഭിക്കുകേയാ ചെയ്യാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിന് ൈകമാറാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനിടെയാണ് ഡെപ്യൂട്ടി കമീഷണർ ക്രൈംബ്രാഞ്ചിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.