വിവേചനം അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി കോഴിക്കോട്: ഉയർന്ന മാർക്ക് നേടി വിജയിക്കുന്ന വിദ്യാർഥികൾക്ക് പോലും ഉപരിപഠനത്തിന് അവസരം ലഭിക്കാത്ത വിധം പ്ലസ് ടു സീറ്റുകളുെട കാര്യത്തിൽ മലബാറിനോട് കടുത്തവിവേചനമാണ് സർക്കാറും വിദ്യാഭ്യാസ വകുപ്പും കാണിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലകമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്ലസ് ടു സീറ്റുകൾ അപേക്ഷാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ വിദ്യാർഥികൾ പ്ലസ് ടു പ്രവേശനത്തിനായി നെേട്ടാട്ടമോടുന്നത്. അടിയന്തരമായി പ്രശ്നം പരിഹരിക്കാനായി മലബാർ മേഖലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കാൻ സർക്കാർ തയാറാവണമെന്ന് എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എ.പി. വേലായുധൻ, പി.സി. മുഹമ്മദ്കുട്ടി, പി.സി. ഭാസ്കരൻ, മാഹിൻ നെരോത്ത്, ടി.കെ. മാധവൻ, സുബൈദ കക്കോടി, മുസ്തഫ പാലാഴി, എഫ്.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.