പഴശ്ശിസമരത്തിലെ നിർണായകശക്തി ആദിവാസികളായിരുന്നു-ഡോ.കെ.കെ.എൻ. കുറുപ്പ് പഴശ്ശിസമരത്തിലെ നിർണായകശക്തി ആദിവാസികളായിരുന്നു - ഡോ. കെ.കെ.എൻ. കുറുപ്പ് കോഴിക്കോട്: ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ നയിച്ച കലാപങ്ങളിലെ നിർണായകശക്തി വയനാട്ടിലെ ആദിവാസികളും സാധാരണക്കാരായ കർഷകരുമായിരുെന്നന്ന് ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വി.സിയുമായ ഡോ. കെ.കെ.എൻ. കുറുപ്പ്. കിർതാഡ്സിെൻറ കീഴിൽ കേരളത്തിെല ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളും എഴുതപ്പെടാതെ പോയ ചരിത്രങ്ങളും എന്ന വിഷയത്തിൽ നടന്ന ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കലാപങ്ങളിൽ ഗോത്രവിഭാഗങ്ങളുടെ ചെറുത്തുനിൽപിനെക്കുറിച്ച് ചരിത്രത്തിൽ പരാമർശങ്ങളില്ല. 1803 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽ 40 തടവുകാരെ വെടിവെച്ചുകൊന്നതിനെക്കുറിച്ച് വില്യം ലോഗൻ എവിടെയും പരാമർശിച്ചിട്ടില്ല. വൈദേശികചരിത്രരേഖകളിൽ നിന്ന് വ്യത്യസ്തമായ സമീപനവും ചരിത്രാന്വേഷണവുമായിരിക്കണം ഗോത്രവർഗ സ്വാതന്ത്ര്യസേനാനികളുടെ ചരിത്രം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴാളരുടെയും ആദിവാസിസമൂഹത്തിെൻറയും ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി പുതിയ ചരിത്ര പഠന രീതിശാസ്ത്രം തയാറാക്കണമെന്നും ഡോ. ഗോപാലൻകുട്ടി പറഞ്ഞു. ഡോ. ജോസഫ് സ്കറിയ, ഡോ. സി. ബാലൻ, എം. നാരായണൻ, ഡോ. അനൂപ് തങ്കച്ചൻ, ഡോ. പി. ശിവദാസൻ, അസീസ് തരുവണ, മുണ്ടക്കയം ഗോപി, ചെറുവയൽ രാമൻ, ഏച്ചോം ഗോപി, യു. ഷുമൈസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.