ക്വാറി ദൂരപരിധി: പ്രതിഷേധിച്ചു

ക്വാറി ദൂരപരിധി: പ്രതിഷേധിച്ചു കോഴിക്കോട്: സംസ്ഥാനത്തെ ക്വാറി പ്രവർത്തിപ്പിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്റർ ആക്കി കുറച്ചതിൽ പരിസ്ഥിതിസംരക്ഷണസമിതി ജില്ലകമ്മിറ്റി പ്രതിഷേധിച്ചു. മലയോര മേഖലകളിൽ ജനവാസകേന്ദ്രങ്ങളിൽ ക്വാറി പ്രവർത്തിക്കുന്നത് ഇപ്പോൾതന്നെ വലിയ പ്രശ്നമുണ്ടാക്കുന്ന സന്ദർഭത്തിൽ ആണ് ദൂരപരിധി വെട്ടിക്കുറച്ചത്. ചെയർമാൻ എ. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. വി.എം. മാത്യു, ചമ്പയിൽ ബാബുരാജ്, കെ.വി. ഗോപീകൃഷ്ണൻ, ജിതിനം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ. ശശിധരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.