പൂർവവിദ്യാർഥി സംഗമവും അവാർഡ് ദാനവും

പൂർവവിദ്യാർഥി സംഗമവും അവാർഡ് വിതരണവും കൊടിയത്തൂർ: ജി.എം.യു.പി സ്കൂൾ കൊടിയത്തൂരിലെ 2004-05 വർഷത്തെ വിദ്യാർഥികളുടെ പൂർവവിദ്യാർഥി സംഗമവും അവാർഡ് വിതരണവും നടത്തി. സ്കൂളിൽ എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികൾക്ക് ഫിറോസ് സ്മാരക അവാർഡ് സമ്മാനിച്ചു. അധ്യാപിക എം.കെ. ഷക്കീല ഉദ്ഘാടനം ചെയ്തു. വി.കെ. സാലിഹ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബഷീർ, ഫൈസൽ, ഷറീന, പി.ടി.എ പ്രസിഡൻറ് ഉമർ പുതിയോട്ടിൽ, മുൻ പ്രസിഡൻറ് റസാഖ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു. സി.കെ. ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു. യു.എസ്.എസ് നേടിയ എം.പി. ഫിദ, ഇ. ദിലാര മജീദ്, കെ.കെ. നസ്റിൻ, എൽ.എസ്.എസ് നേടിയ പി.വി. ഫാത്തിമ നശ, റബിൻ റഫീഖ് എന്നിവരെ ആദരിച്ചു. തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് പൂർവവിദ്യാർഥികൾ നേതൃത്വം നൽകി. photo gmup school കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിൽ യു.എസ്.എസ് നേടിയ എം.പി. ഫിദക്ക് റസാഖ് കൊടിയത്തൂർ അവാർഡ് സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.