സ്നേഹം പങ്കിട്ട് ഇഫ്താർ സംഗമം മുക്കം: ഈസ്റ്റ് ചേന്ദമംഗലൂർ മസ്ജിദും പരിസരത്തുമായി നോമ്പുതുറ സംഘടിപ്പിച്ചു. സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ മേഖലകളിൽനിന്ന് നിരവധിപേർ പങ്കെടുത്തു. ഷഫീഖ് മാടായി, കെ.ടി. അബ്ദുല്ല, കെ.പി. അഹമ്മദ് കുട്ടി, തൃൈക്കപറ്റ ആലി, കീരൻ മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി. മണാശ്ശേരിയിൽ സൗജന്യ ആയുർവേദ ക്ലിനിക്ക് മുക്കം: നഗരസഭയും, കെ.എം.സി.ടി ആയുർവേദ കോളജിെൻറയും സഹകരണത്തോടെ സൗജന്യമായി പൊതുജനങ്ങൾക്ക് പനി ക്ലിനിക്ക് മണാശ്ശേരിയിൽ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 10ന് മണാശ്ശേരി ആയുർവേദ കോളജിൽ ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലിനിക്കിലെത്തുന്നവർക്ക് സൗജന്യ പനി പ്രതിരോധ കിറ്റ് വിതരണം നടത്തും. യോഗപ്രദർശനവും നടക്കും. വിവരങ്ങൾക്ക് 9746922292, 9495969230 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല ആയുർവേദ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. എസ്. സുബിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.