കുന്ദമംഗലത്തെ ജലവിഭവ വികസന കേന്ദ്രമാണ് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകിയത് പന്തീരാങ്കാവ്: മാമ്പുഴയുമായി ചേരുന്ന ഒളവണ്ണ പെരിെങ്കാല്ലൻ തോട്ടിലെ ജല പരിശോധനയിൽ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന മലിനീകരണം. ഒളവണ്ണ ഗ്രാമപഞ്ചായത്തിെൻറയും ജില്ല കലക്ടറുടെയും അപേക്ഷയെ തുടർന്ന് കുന്ദമംഗലത്തെ ജലവിഭവ വികസന കേന്ദ്രം തയാറാക്കിയ റിപ്പോർട്ടിലാണ് ഇ-കോളി ബാക്ടീരിയയുടെയും ടോട്ടൽ കോളിഫോമിെൻറയും ഭീമമായ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യ വിസർജ്യത്തിൽനിന്നുമാത്രം വരുന്ന ഇ-കോളി മില്ലിലിറ്ററിൽ 7500 എണ്ണം ഇവിടത്തെ വിവിധ സാമ്പിളുകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ആെക കോളിഫോമിെൻറ അളവ് 8500 ആണ്. ഇതിന് പുറമെ വ്യവസായ മലിനീകരണമായ അയേൺ, കോപ്പർ, ക്രോമിയം, നിക്കൽ, മാംഗനീസ് തുടങ്ങിയവയുടെയും ക്രമാതീതമായ സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം തോട്ടിലെ വെള്ളം കറുത്ത് ദുർഗന്ധം പടർത്തുകയും സമീപത്തെ കിണറുകളിലെ വെള്ളവും മലിനീകരിക്കപ്പെടുകയും ചെയ്തപ്പോഴാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) തോട്ടിൽ രണ്ട് സ്ഥലങ്ങളിൽനിന്നും സമീപത്തെ കിണറിൽനിന്നും വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയത്. കിണറിലെ വെള്ളത്തിലും മനുഷ്യ വിസർജ്യത്തിൽനിന്നുള്ള ബാക്ടീരിയ സാന്നിധ്യം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്. ഇ-കോളിയുടെയും ടോട്ടൽ കോളിഫോമിെൻറയും ഭീമമായ അളവ്, തോട്ടിൽ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. കക്കൂസുകളിലൊഴിക്കുന്ന ഫിനോയിൽ പോലുള്ള ലായനികൾ വെള്ളത്തിൽ കലർന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. പറയത്തക്ക വ്യവസായ സ്ഥാപനങ്ങളില്ലാത്ത ഇൗ പ്രദേശത്തെ തോട്ടിൽ വ്യവസായ മാലിന്യങ്ങൾ കണ്ടെത്തിയതും സംശയത്തിനിടയാക്കുന്നുണ്ട്. മാലിന്യത്തെ തുടർന്ന് ഒളവണ്ണ ഗവ. എൽ.പി സ്കൂളിനും പരിസരത്തെയും നിരവധി വീടുകളിൽ കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഇപ്പോൾ സ്കൂളുകളിൽ ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച മുതൽ വീടുകളിലേക്കും വെള്ളം വിതരണം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി അറിയിച്ചു. ആശങ്കയുണർത്തുംവിധം മലിനീകരണ തോത് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ വീടുകളിൽനിന്നും ഇന്ന് സി.ഡബ്ല്യു.ആർ.ഡി.എം അധികൃതർ സാമ്പിളുകളെടുത്ത് പരിശോധന നടത്തും. തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ 11ന് സർവകക്ഷി യോഗം ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. അതിനിടെ, മലിനീകരണത്തിന് കാരണമാവുന്നുവെന്ന് ഹെൽത്ത് ഇൻസ്പെക്ടറും ജനപ്രതിനിധികളും അന്വേഷണത്തിൽ കണ്ടെത്തിയ പാലാഴിയിലെ സ്വകാര്യ മാളിനെതിരെ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. 24 മണിക്കൂറിനകം പരാതികൾ പരിഹരിക്കാനും അതുവരെ പ്രവർത്തനം നിർത്തിവെക്കാനുമാണ് നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.