ku6 കേരളോത്സവം, എസ്​.എസ്​.എൽ.സി വിജയികൾക്ക് അനുമോദനം

കോഴിക്കോട്: ചെറുകാട് ആർട്സ് സ​െൻറർ കുന്നത്തു പാലം എസ്.എസ്.എൽ.സി വിജയികളേയും കേരളോത്സവത്തിൽ ജില്ല, -സംസ്ഥാന വിജയികളേയും അനുമോദിച്ചു. ചെറുകാട് ഫുട്ബാൾ കോച്ച് മുസ്തഫക്ക് കാഷ് അവാർഡും വിദ്യാർഥികൾക്ക് പുസ്തക വിതരണവും നടത്തി. മാത്തറ ഇ.എം.എസ് ഹാളിൽ നടന്ന പരിപാടി സി.പി.എം കക്കോടി ഏരിയ കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ശ്രീധരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി, പി.കെ. ഉഷ, വി.എം. കൃഷ്ണൻ മാസ്റ്റർ, ഷാജി മാവോളി, കെ.വി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കെ.ബാലാജി സ്വാഗതവും കെ.കെ. അഖിൽ ദത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.