ബസ്​ കാത്തിരിപ്പുകേന്ദ്രത്തിൽ ശ്രീധര​െൻറ ജീവിതയാത്ര

ഉറ്റവരും ഉടയവരുമില്ലാതെ ഏകനായി കഴിയുന്ന ഇൗ വയോധിക​െൻറ ഭവനം ഇപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രമാണ് നന്മണ്ട: നിത്യേന വന്നുപോകുന്ന ബസുകൾക്കും യാത്രക്കാർക്കുമിടയിലാണ് കിനാലൂർ കാന്തലാട്മലയിലെ ശ്രീധര​െൻറ (89) ജീവിതചക്രം തിരിയുന്നത്. ഉറ്റവരും ഉടയവരുമില്ലാതെ ഏകനായി കഴിയുന്ന ഇൗ വയോധിക​െൻറ ഭവനം ഇപ്പോൾ വാർഡ് ഒമ്പതിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ്. 30 വർഷം മുമ്പ് ഭാര്യ നാരായണി അമ്മ മരിച്ചു. ഭേദപ്പെട്ട നിലയിൽ കഴിഞ്ഞ ശ്രീധരന്, കടബാധ്യത വർധിച്ചപ്പോൾ സ്വന്തമായുണ്ടായിരുന്ന അര ഏക്കർ സ്ഥലവും വീടും വിൽക്കേണ്ടിവന്നു. പിന്നെ ഒാരോ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽനിന്നു ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഭാണ്ഡവും ചുമലിലേറ്റിയുള്ള പ്രയാണം. നന്മണ്ട 13ലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തിയിട്ട് ആറുമാസം കഴിഞ്ഞു. യാത്രക്കാരും നാട്ടുകാരും ആരെങ്കിലും നാണയതുട്ട് കൊടുത്താൽ അന്നന്നത്തെ അന്നത്തിനും മുട്ടുണ്ടാവില്ല. മഴ പെയ്ത് തുടങ്ങിയതോടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ സഹവാസം പ്രയാസകരമായിരിക്കുകയാണ്. രോഗിയായ ശ്രീധരന് മഴ പെയ്ത് തുടങ്ങിയതോടെ ശ്വാസം മുട്ടും കലശലായി. മഴ പെയ്യുേമ്പാൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാറൽ വീഴും. രാവിലെ എഴുന്നേൽക്കുേമ്പാൾ വിരിച്ച തുണി മഴ വെള്ളത്തിൽ കുതിർന്നിരിക്കും. റിട്ട. ഉദ്യോഗസ്ഥരായ ബന്ധുക്കൾ ഉണ്ടെങ്കിലും ശ്രീധരനെ പരിചരിക്കാൻ അവരാരും തയാറല്ല. കൊതുകുകടിയും തണുപ്പുമേറ്റ് വിറങ്ങലിച്ചുകഴിയുന്ന ഇൗ വയോധികന് സുരക്ഷിതമായ ഒരു ഇടം കണ്ടെത്തിയാൽ വലയ ആശ്വാസമാകും. റിട്ട. തഹസിൽദാർ സ്വാമിദാസൻ ബാലുശ്ശേരിയിലെ ജനമൈത്രി പൊലീസുമായി ബന്ധപ്പെെട്ടങ്കിലും ശ്രീധര​െൻറ കാര്യത്തിൽ അനുകൂല തീരുമാനമായിട്ടില്ല. photo Nanma 10: നന്മണ്ട 13 ലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കഴിയുന്ന കാന്തലാട്മല ശ്രീധരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.