മാതൃസംഗമം

വടകര: ചോറോട് എൽ.പി സ്കൂളിലെ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നളിനി ഉദ്ഘാടനം ചെയ്തു. 'കുട്ടികളുടെ വിദ്യാഭ്യാസവും അമ്മമാരും' എന്ന വിഷയത്തെപ്പറ്റി ശശിധരൻ പ്രഭാഷണം നടത്തി. എല്ലാ ക്ലാസിലെയും മികച്ച വിദ്യാർഥികൾക്ക് എ.ഇ.ഒ എം. വേണുഗോപാൽ അവാർഡ് സമ്മാനിച്ചു. അജേഷ്കുമാർ അധ്യക്ഷത വഹിച്ചു. കെ. സുകുമാരൻ, രാജേഷ് ചോറോട്, ടി.കെ. ലീല, പി.എൻ. രജിഷ, എം.കെ. രാഘവൻ എന്നിവർ സംസാരിച്ചു. ഹരിതാമൃതം അവാർഡ് മൂന്നിന് സമ്മാനിക്കും വടകര: ഈ വർഷത്തെ ഹരിതാമൃതം പുരസ്കാരം കിഴക്കേടത്ത് ബാലകൃഷ്ണന് മന്ത്രി പി. തിലോത്തമൻ സമ്മാനിക്കും. മികച്ച ജൈവകർഷകനും നാടൻ കന്നുകാലി പരിപാലകനും മഹാത്മ ദേശസേവ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. കോഴിക്കോട് ചേളന്നൂർ എ.കെ.കെ.ആർ ഹൈസ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ് ബാലകൃഷ്ണൻ. ആഗസ്റ്റ് മൂന്നിന് വടകര െറസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.