വി. രാജഗോപാൽ വ്യത്യസ്തനായ പത്രപ്രവർത്തകൻ -മുഖ്യമന്ത്രി കോഴിക്കോട്: നിർമലമായ മനസ്സിന് ഉടമയായിരുന്നു പ്രമുഖ പത്രപ്രവർത്തകൻ വി. രാജഗോപാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി. രാജഗോപാൽ അനുസ്മരണദിനത്തിൽ അദ്ദേഹം രചിച്ച 'ഏഴാൾ ഏഴുവഴി' എന്ന പുസ്തകം ഗവ. െഗസ്റ്റ് ഹൗസിൽ മേയർ തോട്ടത്തിൽ രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെയടുത്ത സുഹൃത്തായിരുന്ന രാജഗോപാൽ അദ്ദേഹം ജീവിതത്തിൽ നേരിട്ട പ്രയാസങ്ങൾ തന്നോട് പങ്കിട്ടിരുന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു. പല പത്രപ്രവർത്തകരിലും കാണുന്ന പ്രത്യേകതരം മാനസികാവസ്ഥ അദ്ദേഹത്തിനില്ലായിരുന്നു. കായികവാർത്തകൾ കൈകാര്യംചെയ്യുന്ന ആളായതിനാലാണോ എന്നറിയില്ല, അദ്ദേഹത്തിെൻറ നിർമല സ്വഭാവം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി. കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ സ്വാഗതവും നഗരസഭ കൗൺസിലർ പൊറ്റങ്ങാടി കിഷൻ ചന്ദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.