റേഷൻ മുൻഗണന പട്ടിക: അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കണം- -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അർഹരായ മുഴുവൻ പേരുടെയും അപേക്ഷ സ്വീകരിക്കാൻ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. ജില്ല വികസന സമിതി യോഗത്തിലാണ് സപ്ലൈ ഓഫിസർക്ക് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. അർഹരായവർക്ക് മുഴുവനായും അരി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ 6,000 അനർഹരെ മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കിയതായും 3,000 പേർ സ്വയം പിന്മാറിയതായും സപ്ലൈ ഓഫിസർ അറിയിച്ചു. അനർഹരെ ഒഴിവാക്കുന്നതിനനുസരിച്ച് അർഹരായവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനാവും. എം.പിമാരുടെയും എം.എൽ.എമാരുടെയും ആസ്തിവികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയുടെ പ്രത്യേക അവലോകന യോഗം ആഗസ്റ്റ് 14ന് രാവിലെ 11ന് ചേരും. റീസർവേയുടെ ആദ്യഘട്ടത്തിൽ ജില്ലയെ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ്, -സെപ്റ്റംബർ മാസത്തിൽ വില്ലേജുകളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുമെന്ന് കലക്ടർ അറിയിച്ചു. പട്ടയം, നികുതി അദാലത് നടത്തും. ഫറോക്ക് പഴയ പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കെൽേട്രാണിെൻറ സഹായത്തോടെ സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായതായി ട്രാഫിക് പൊലീസ് അസി. കമീഷണർ അറിയിച്ചു. കല്ലായിപ്പുഴയുടെ സർവേ നടപടികൾ രണ്ടുമൂന്ന് ദിവസത്തിനകം പൂർത്തിയാവുമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.