കോഴിക്കോട്: ടെലികോംസേവനമേഖലയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുത്തൻ ഓഫറുകൾ മുന്നോട്ടുവെച്ച് ബി.എസ്.എൻ.എൽ കോഴിക്കോട്. ബി.എസ്.എൻ.എൽ വൈ-ഫൈ മോഡത്തിെൻറ തുക തിരിച്ചുനൽകൽ, ലാൻഡ്ലൈനിൽ നിന്ന് കോൾ ഫോർവേഡ് സൗകര്യം, പുതിയ കണക്ഷനുകൾക്ക് ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കൽ, 4ജിപ്ലസ് വൈ-ഫൈ ഹോട്ട്സ്പോട്ട് സംവിധാനം തുടങ്ങിയവയാണ് പുതുതായി നടപ്പാക്കാൻ പോവുന്നതെന്ന് ബി.എസ്.എൻ.എൽ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ 675രൂപയോ അതിൽകൂടുതലോ ഉള്ള പ്ലാൻ തെരഞ്ഞെടുത്ത് വൈ-ഫൈ മോഡം വാങ്ങുകയാണെങ്കിൽ 1500 രൂപ വരെ 50 രൂപ വച്ച് 30 മാസത്തേക്കോ പ്ലാനിൽ തുടരുന്നതുവരേക്കോ ലഭിക്കും. നിലവിലുള്ളവർക്കും ഈ സൗജന്യം ലഭ്യമാവും. അസീം-വിർച്വൽ ലാൻഡ്ലൈൻ കണക്ഷനിലൂടെ എല്ലാ ഇൻകമിങ് വിളികളും ഒരു നമ്പറിലേക്ക് ഒരു വർഷത്തേക്ക് 99 രൂപക്ക് ഫോർവേഡ് ചെയ്യാം. പുതിയ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, എഫ്.ടി.ടി.എച്ച് കണക്ഷനുകൾ അടുത്തവർഷം ജൂലൈ 17നുള്ളിൽ എടുക്കുന്നവർക്ക് ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്. വിച്ഛേദിക്കപ്പെട്ട ബന്ധം പുനഃസ്ഥാപിക്കാനും ഈ സൗജന്യം ലഭ്യമാണ്. എല്ലാ ബ്രോഡ്ബാൻഡ് പ്ലാനുകളുടെയും ഉയർന്ന വേഗത്തിലുള്ള ഉപയോഗപരിധി കൂട്ടുന്നതിനോടൊപ്പം 675 രൂപ മുതലുള്ള എല്ലാ പ്ലാനുകളുടെയും ഉയർന്ന വേഗപരിധിക്ക് ശേഷമുള്ള വേഗം ഒന്ന് എം.ബി.പി.എസിൽ നിന്ന് രണ്ട് എം.ബി.പി.എസിലേക്ക് ഉയർത്തി. എഫ്.ടി.ടി.എച്ച് വഴി 100 എം.ബി.പി.എസ് വരെ വേഗമുള്ള ഇൻറർനെറ്റ് കണക്ഷൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നൽകിയിട്ടുണ്ട്. ജനത്തിരക്കേറിയ നഗരങ്ങളിൽ 4ജിപ്ലസ് വേഗത്തിൽ വൈ-ഫൈ ഹോട്ട്സ്പോട്ട് സംവിധാനം ലഭ്യമാക്കുന്നു. നിലവിൽ 14 ഇടങ്ങളിൽ ഹോട്ട്സ്പോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ഘട്ടമായി 92 ഇടങ്ങളിൽ കൂടി ഹോട്ട്സ്പോട്ട് തുടങ്ങും. പുതിയ മൊബൈൽ കണക്ഷനുകൾക്ക് ത്രീ ഇൻ വൺ സിംകാർഡ് ലഭ്യമാക്കാൻ ആധാർകാർഡ് മാത്രം മതി. കോഴിക്കോട് ബിസിനസ് ഏരിയക്കുകീഴിൽ 12 ലക്ഷത്തോളം ബി.എസ്.എൻ.എൽ കണക്ഷനുകളുണ്ട്. 2018 ജനുവരി 31നുമുമ്പ് മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ടെലിഫോൺ എക്സ്ചേഞ്ചുകളിലും അക്ഷയകേന്ദ്രങ്ങളിലും ഉടൻ തന്നെ സൗകര്യമൊരുക്കും. ബി.എസ്.എൻ.എൽ കോഴിക്കോട് ജനറൽ മാനേജർ വി. ശങ്കർ, ജോയൻറ് ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ്, എം.കെ. അഗസ്റ്റിൻ, മുരളീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.