കോഴിക്കോട്ട് വോട്ട് കച്ചവടം: യു.ഡി.എഫ് മുറപടി പറയണം -െഎ.എൻ.എൽ കോഴിക്കോട്: കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ െഎക്യമുന്നണി സ്ഥാനാർഥിക്കായി ബി.ജെ.പി വോട്ടുകൾ പണം കൊടുത്ത് വാങ്ങിയെന്ന പ്രമുഖ മലയാളപത്രത്തിെൻറ വെളിപ്പെടുത്തലിനെക്കുറിച്ച് യു.ഡി.എഫും ബി.ജെ.പിയും മറുപടി പറയണമെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്. പണം നൽകി വോട്ട് മറിച്ചെന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുടെ ആരോപണം ജനപ്രാതിനിധ്യനിയമത്തിെൻറ ലംഘനം നടന്നെന്ന പരസ്യപ്രഖ്യാപനമാണ്. പ്രസ്തുത പ്രസ്താവനയുടെ വെളിച്ചത്തിൽ ജനപ്രാതിനിധ്യനിയമത്തോടും നിയമവാഴ്ചയോടും പ്രതിബദ്ധതയുണ്ടെങ്കിൽ ഡോ. എം.കെ. മുനീർ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.