മാനിനെ കൊന്നു; കടുവ പേടിയില്‍ കല്ലൂർ

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ഒരാഴ്ചയായി കല്ലൂര്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനാകാത്തത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു. തിരുവണ്ണൂരും കല്ലൂരുമാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ പലദിവസങ്ങളിലായി പ്രദേശവാസികൾ കടുവയെ കണ്ടതായി സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിന് സമീപത്ത് നിന്ന് മാനി​െൻറ ജഡം കണ്ടെത്തി. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. കാല്‍പാടുകളുടെ അടിസ്ഥാനത്തില്‍ കടുവ ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പകലും കല്ലൂര്‍ ടൗണിൽ കടുവയെ കണ്ടവരുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കടുവ സ്വകാര്യബസിനു നേരെ ചാടിയിരുന്നു. കടുവ കൊന്ന കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ രണ്ട് ദിവസം മുമ്പ്കണ്ടെത്തിയിരുന്നു. രാത്രിയിലും പകലും പലസ്ഥലത്തായി കടുവയെ കാണുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കല്ലൂരും തിരുവണ്ണൂരും. ഇത് പൂര്‍ണമായും ജനവാസകേന്ദ്രമാണ്. രാത്രിയും പകലും ഒരുപോലെ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ജനങ്ങള്‍. കല്ലൂര്‍ ടൗണിലെ കടുവയുടെ സാന്നിധ്യമാണ് ജനങ്ങെള ഭീതിയിലാഴ്ത്തിയത്. കുറച്ച് ദിവസങ്ങളായി വനപാലകരുടെ പ്രത്യേക സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവക്കായുള്ള അന്വേഷണം ഊര്‍ജിതമാണ്. SATWDL15 കടുവ കൊന്ന മാൻ പശുവിനെ കടുവ കടിച്ചുകൊന്നു മാനന്തവാടി-: വീടിന് സമീപം കെട്ടിയിട്ട പശുവിനെ കടുവ കടിച്ചുകൊന്നു. കാട്ടിക്കുളം ഈശ്വരകൊല്ലി കോളനിയിലെ നായക്ക​െൻറ 16 ലിറ്ററോളം കറവയുള്ള പശുവിനെയാണ് കടുവ കൊന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. സമീപവാസികൾ ബഹളംവെച്ചതിനെതുടർന്ന് അടുത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് കടുവ ഓടിപ്പോയി. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇയാളുടെതന്നെ മറ്റൊരു പശുവിന് മാനന്തവാടി വെറ്ററിനറി സർജൻ ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിൽ ചികിത്സ നൽകി. SATWDL18 കടുവ ആക്രമിച്ചുകൊന്ന പശു യു.ഡി.എഫ് പ്രകടനം സുല്‍ത്താന്‍ ബത്തേരി: മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള പ്രകടനത്തില്‍ നൂറോളംപേർ പങ്കെടുത്തു. അഡ്വ.ആര്‍.രാജേഷ്, പി.പി. അയൂബ്, ബാബു പഴുപ്പത്തൂര്‍, ഷെബിര്‍ അഹമ്മദ്, ഉമ്മര്‍ കുണ്ടാട്ടില്‍, അരൂഫ്, ഇബ്രായി, വൈ. രഞ്ജിത്ത്, സി.എ. ഗോപി, അയ്മുട്ടിക്ക, നൗഫല്‍, കുഞ്ഞിപ്പ, ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ പ്രകടനം മേപ്പാടി: സംസ്ഥാനവ്യാപകമായി അക്രമമഴിച്ചുവിടുന്ന ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച്‌ സി.പി.എം. ലോക്കല്‍കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി. കെ . വിനോദ്‌, മാത്യു മാസ്‌റ്റർ, ജോണി മാസ്‌റ്റർ, വിശാലാക്ഷി, എന്‍.ടി. മുജീബ്‌, സാജു എന്നിവർ നേതൃത്വം നല്‍കി. മേപ്പാടി: സി.പി.എം.നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി മേപ്പാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ഷാജിമോന്‍ ചൂരല്‍മല, ശ്രീധരന്‍ മേപ്പാടി, നാരായണന്‍ നെടുമ്പാല എന്നിവർ നേതൃത്വം നല്‍കി. പുൽപള്ളി: മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ബത്തേരിയിൽ നടന്നത്. പുൽപള്ളി: ബത്തേരിയിൽ മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂനിയൻ പ്രതിഷേധിച്ചു. ജില്ലപ്രസിഡൻറ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ഡി. ബാബു, ഫിറോസ് ബാബു, എ.സി. ബൈജു, അബുതാഹിർ, ഗിരീഷ്, ഇല്ലിയാസ് മേപ്പാടി, കെ.ജെ. ജോബി, ബിജു നാട്ടുനിലം, മഹേഷ്, ഷാൻ എന്നിവർ സംസാരിച്ചു. പുൽപള്ളി: മാധ്യമപ്രവർത്തകനെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പുൽപള്ളി പ്രസ് ഫോറം ആവശ്യപ്പെട്ടു. സ്വതന്ത്രമാധ്യമപ്രവർത്തനത്തിനുനേരെയുള്ള കടന്നുകയറ്റമാണ് ഈ സംഭവം എന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ് സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മാത്യു, ട്രഷറർ ബാബു വടക്കേടം, സാജൻ മാത്യു, ബാബു നമ്പുടാകം, ഗിരീഷ്, കെ.ജെ. ജോബി, ബിന്ദു ബാബു എന്നിവർ സംസാരിച്ചു. എ.എസ്.െഎയെ സ്ഥലം മാറ്റി സുൽത്താൻബത്തേരി: എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാഫിയെ മർദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ സ്ഥലമാറ്റി. ബത്തേരി ട്രാഫിക് യൂനിറ്റിലെ എ.എസ്.െഎ. റോയിച്ചനെയാണ് തിരുനെല്ലി െപാലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കൽപറ്റ ഡിവൈ.എസ്.പി. മുഹമ്മദ് ഷാഫിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ജില്ല പൊലീസ് മേധാവി രാജ്പാൽ മീണയാണ് സ്ഥലം മാറ്റിയത്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അധികാരപരിധിയിലല്ലാത്ത വിഷയത്തിൽ ഇടപെട്ടതിനാണ് അച്ചടക്ക നടപടി. ഉമ്മയെയും ഉപ്പയെയും പരിചരിക്കാൻ ഇനി ഷംനാസില്ല വെള്ളമുണ്ട: രോഗത്തോട് മല്ലടിക്കുന്ന ഉമ്മയെയും ഉപ്പയെയും പരിചരിക്കാനായി ജോലി പോലും ഉപേക്ഷിച്ച സ്നേഹനിധിയായ മകനായിരുന്നു ഷംനാസ്. പക്ഷേ, മാതാപിതാക്കളെ നെഞ്ചോട് ചേർത്ത് പരിചരിക്കാൻ ഇനി ഷംനാസ് വരില്ല. ഷംനാസി​െൻറ വേർപാട് ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് പഴഞ്ചന ഗ്രാമം. പഴഞ്ചന ഇറുമ്പൻ അമ്മദി​െൻറയും ഫാത്തിമയുടെയും ഇളയമകൻ ഷംനാസിനെ(21)യാണ് ശനിയാഴ്ച ഉച്ചയോടെ മൊതക്കര പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന ഷംനാസി​െൻറ രാവിലെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാരും െപാലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൊതക്കരപ്പാലത്തിനു സമീപത്തെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാത്രി മൂന്ന് മണിയോടെയാണ് ഷംനാസ് ഇവിടെ എത്തിയതെന്നാണ് നിഗമനം. ഷംനാസി​െൻറ സ്കൂട്ടർ പാലത്തിനരികിൽ നിർത്തിയിട്ട നിലയിൽ കണ്ടതിനെതുടർന്ന് സംശയം തോന്നിയ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്ന് ഫയർഫോഴ്‌സെത്തി നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോൺ വണ്ടിയിൽ െവച്ച് പൂട്ടിയശേഷം താക്കോൽ വണ്ടിയിൽ തന്നെ െവച്ച നിലയിലായിരുന്നു. ഷംനാസി​െൻറ പിതാവ് അമ്മത് ഒരു മാസമായി അർബുദബാധിതനായി കിടക്കുകയായിരുന്നു. മാതാവ് ഫാത്തിമയും രോഗിയാണ്. ഇവരെ രണ്ടുപേരെയും പരിചരിച്ചിരുന്നത് ഷംനാസായിരുന്നു. വീട്ടുകാര്യങ്ങൾ നോക്കിനടത്തിയിരുന്നതും ഈ ചെറുപ്പക്കാരനായിരുന്നു. സഹോദരങ്ങളായ നാസറും സലാമും ഗൾഫിലാണ്. വീടി​െൻറ കാര്യങ്ങളും ചികിത്സക്കും പണം അയക്കുമ്പോഴും സംരക്ഷണത്തിന് അനിയനുണ്ടെന്ന ആശ്വാസത്തിലായിരുന്നു ഇരുവരും. പിതാവി​െൻറ അസുഖം ഷംനാസിനെ ഏറെ വേദനിപ്പിച്ചിരുന്നു. വെള്ളമുണ്ടയിലെ ഒരു ടെക്സ്ൈറ്റൽസിൽ ജോലി നോക്കിയിരുന്ന ഈ ചെറുപ്പക്കാരൻ മാതാപിതാക്കളുടെ ചികിത്സയും പരിചരണവുമായി ജോലി ഉപേക്ഷിക്കുകയായിരുന്നു. രോഗികളായ അമ്മദിനും ഫാത്തിമക്കും താങ്ങായി നിന്ന ഷംനാസി​െൻറ വേർപാട് ഇവർക്കെന്ന പോലെ നാടിനും ഉൾക്കൊള്ളാനാവുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.