കോഴിക്കോട്: റേഷൻ കടകളിൽ വിതരണത്തിനെത്തിച്ചതെന്ന് കരുതുന്ന അരിയും ഗോതമ്പും വലിയങ്ങാടി ഹലുവ ബസാറിലെ അടച്ചിട്ട കടയിൽ നിന്ന് പിടികൂടി. 54 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പുമാണ് ജില്ല സപ്ലൈ ഒാഫിസർ മനോജ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 50 കിലോ വീതമുള്ള ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. റേഷനരി പൂഴ്ത്തിെവച്ചതായി രഹസ്യ വിവരം ലഭിച്ചതിെൻറയടിസ്ഥാനത്തിൽ പൊലീസ് സഹായത്തോടെ കടയുടെ ഷട്ടർ ബലമായി തുറന്ന ശേഷമാണ് ധാന്യങ്ങൾ പിടികൂടിയത്. ഇവ എഫ്.സി.െഎയിൽ പരിശോധനക്കയച്ചശേഷം തുടർ നടപടിയുണ്ടാവുമെന്ന് ജില്ല സപ്ലൈ ഒാഫിസർ പറഞ്ഞു. താലൂക്ക് സപ്ലൈ ഒാഫിസർ ജയകുമാർ, സിറ്റി റേഷനിങ് ഒാഫിസർ സനൽകുമാർ, േറഷനിങ് ഇൻസ്പെക്ടർമാരായ സത്യജിത്, അബ്ദുൽ ഖാദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.