അസ്​ലം വധം: കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലം വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ചയോടെ സമർപ്പിക്കാനാണ് നീക്കം. അസ്ലം വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സുബൈദ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തിരക്കിട്ട ശ്രമം തുടങ്ങിയത്. സുബൈദയുടെ ഹരജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസ്ലം വധക്കേസിൽ 14 സി.പി.എം പ്രവർത്തകരെ അറസ്റ്റ്ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർ വിദേശത്തേക്ക് കടന്നതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചിരുന്നത് നാദാപുരം ഡിവൈ.എസ്.പി ആയിരുന്ന കറുപ്പസ്വാമിയുടെ മേൽനോട്ടത്തിൽ കുറ്റ്യാടി സി.ഐ എ. സജീവനായിരുന്നു. പിന്നീട് ഡിവൈ.എസ്.പിയെ മാറ്റുകയും അന്വേഷണം സി.ഐ ജോഷി ജോസിന് കൈമാറുകയും ഉണ്ടായി. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പോയ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നു കാണിച്ചാണ് മാതാവ് ഹൈകോടതിയെ സമീപിച്ചത്. കേസിൽ ഉൾപ്പെട്ട ആയുധങ്ങളടക്കം ഇനിയും കണ്ടെത്തേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.