കുറ്റ്യാടി: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക സ്ഥലംമാറ്റത്തിന് അപക്ഷേിക്കാനുള്ള പോർട്ടലായ www.hscap.kerala.gov.in/transfer ൽ വ്യാപക തെറ്റുകളെന്ന് പരാതി. കഴിഞ്ഞ വർഷത്തെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പരാതിക്കിടയാക്കിയിരുന്നു. ഇത് പുതുക്കി നിശ്ചയിച്ച് സ്ഥലംമാറ്റം കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് അറിയിച്ച് ലഭ്യമാക്കിയ വിവരങ്ങളിലാണ് തെറ്റുകൾ. സ്കൂളുകൾ തമ്മിലുള്ള അകലം, ഒാപൺ വേക്കൻസി, ഹോം സ്റ്റേഷൻ എന്നിവ സ്ഥലംമാറ്റം തീരുമാനിക്കുന്നതിൽ പ്രധാന ഘടകമായിരിക്കെ പോർട്ടലിൽ നൽകിയിട്ടുള്ള സ്കൂളുകൾ തമ്മിലുള്ള അകലത്തിൽ തെറ്റുള്ളതായി അധ്യാപകർ പറയുന്നു. അറുപതിലധികം കിലോമീറ്റർ ദൂരമുള്ള കോഴിക്കോട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാലപ്പുറവും കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളൂം തമ്മിലുള്ള ദൂരം ആറു കിലോമീറ്ററായാണ് സൈറ്റിൽ കാണിച്ചിരിക്കുന്നത്. കൂടാതെ ഒരു സ്കൂളിൽനിന്ന് അങ്ങോട്ടും ഇേങ്ങാട്ടുമുള്ള ദൂരം കാണിച്ചതിലും വ്യത്യാസമുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തിപ്പിനായി പുറത്തിറക്കിയ എച്ച്.എസ്.ഇ മാനേജർ എന്ന സോഫ്റ്റ്വെയറിൽ സ്കൂളുകൾ തമ്മിലുള്ള അകലം കൃത്യമാണ്. ഇതു പ്രകാരമാണ് പരീക്ഷയുടെ യാത്രപ്പടി നൽകുക. പ്രസ്തുത സോഫ്റ്റ്വെയറിലെ ദൂരം പരിഗണിച്ചിരുന്നെങ്കിൽ പിശകുകൾ വരുമായിരുന്നില്ലെന്നും അധ്യാപകർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കെതിരെ കേസിനുപോയി പണം നഷ്ടമായവർക്ക് ഇത്തവണ പുതിയ സോഫ്റ്റ്വെയറാണ് വില്ലനായിരിക്കുന്നതെന്നും അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.