ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ ലീഗടക്കമുള്ള പാർട്ടികൾ പരാജയം -ഹമീദ് വാണിയമ്പലം കോഴിക്കോട്: ഫാഷിസത്തെ പ്രതിരോധിക്കുന്നതിലും മനസ്സിലാക്കുന്നതിലും മുസ്ലിം ലീഗടക്കമുള്ള പാർട്ടികൾ പരാജയമായതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ജനമുന്നേറ്റ റാലി മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് ഫാഷിസവുമായി കൈേകാർത്ത ബേപ്പൂർ, വടകര തെരഞ്ഞെടുപ്പുകൾ അത് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ ഭീകരതക്കെതിതെ ശബ്ദമുയർത്തുന്ന സീതാറാം യെച്ചൂരിയെ രാജ്യസഭ തെരഞ്ഞെടുപ്പിൽ മാറ്റിനിർത്തിയതിലൂടെ കേരളത്തിലെ സി.പി.എമ്മും ദൗർബല്യം കാണിച്ചിരിക്കുകയാണ്. ബാബരി മസ്ജിദിൽ ശിലാന്യാസം അനുവദിക്കുക വഴി കോൺഗ്രസ് ചെയ്ത മൃദുഹിന്ദുത്വ നയങ്ങളാണ് ഇന്ത്യയിൽ ഫാഷിസം വളരാൻ ഇടയാക്കിയത്. മോദിയെയും എൻ.ഡി.എ സർക്കാറിനെയും വെള്ളപൂശുക വഴി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഗീബൽസിെൻറ തനിസ്വരൂപമായി മാറിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, ഫ്രേട്ടണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കാവാട്ട്, എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.പി. വേലായുധൻ സ്വാഗതവും പി.സി. ഭാസ്കരൻ നന്ദിയും പറഞ്ഞു. സ്റ്റേഡിയം ജങ്ഷനിൽനിന്നാരംഭിച്ച റാലിക്ക് പി.കെ. അബ്ദുറഹിമാൻ, ടി.കെ. മാധവൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, പൊന്നമ്മ ജോൺസൺ, എ.എം. അബ്ദുൽ മജീദ്, എഫ്.എം. അബ്ദുല്ല, ദുർഗാദേവി, മാഹിൻ നെരോത്ത്, സുബൈദ കക്കോടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.