ഗതാഗതക്കുരുക്കിന് പരിഹാരം വേണം -ജനതാദൾ (എസ്) കോഴിക്കോട്: വടകര-കോഴിക്കോട് റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അടിയന്തര ഇടപെടൽ വേണമെന്ന് ജനതാദൾ-എസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൂരാട് പാലം പുതുക്കി പണിയാൻ 50 കോടി ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും സാേങ്കതികത്വം പറഞ്ഞ് പണി ആരംഭിച്ചിട്ടില്ല. കൊയിലാണ്ടി ടൗണിൽ കാലാകാലങ്ങളിൽ നിലനിൽക്കുന്ന ഗതാഗതക്കുരുക്ക് മേൽപാലം വന്നതോടെ പരിഹാരമാവുമെന്ന് കരുതിയെങ്കിൽ മേൽപാലത്തിലൂടെ വരുന്ന വാഹനങ്ങൾകൂടി ടൗണിെൻറ ഹൃദയഭാഗത്ത് വന്നിറങ്ങുന്നതോടെ ഒന്നുകൂടി വർധിക്കുകയാണ് ചെയ്തത്. ഇൗ കാര്യത്തിൽ ജില്ല ഭരണകൂടത്തിെൻറയും സർക്കാറിെൻറയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. നിയമസഭ കക്ഷി നേതാവ് സി.കെ. നാണു എം.എൽ.എ, സംസ്ഥാന കമ്മിറ്റി തീരുമാനം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.