വായ്​​ മൂടി ധർണ

കോഴിക്കോട്: കർഷകരെ രക്ഷിക്കാൻ ആരുണ്ട് എന്ന ചോദ്യമുയർത്തി വി ഫാം കർഷക സംഘടന കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ വായ് മൂടി ധർണ നടത്തി. വ്യാഴാഴ്ച ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നിൽ ഉപവാസം നടത്തിയ ശേഷമാണ് കലക്ടറേറ്റിൽ സമരം നടത്തിയത്. ചെയർമാൻ ജോയി കണ്ണംചിറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിനീത് പരുത്തിപ്പാറ അധ്യക്ഷത വഹിച്ചു. ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന സെക്രട്ടറി മാർട്ടിൻ തോമസ്, ബെന്നി വെളിയത്ത്, സെബാസ്റ്റ്യൻ മണലോടി, ബിജു കോക്കാട്, രാജൻ വർക്കി, തോമസ് വെളിയത്ത്, ടോം അലക്സ് ഒഴുകയിൽ, ജോൺ വേമ്പുവിള, മാത്യു തേരകം, ജീജോ വട്ടോത്ത്, അബ്രാഹം മണലോടി, ഡെന്നി പെരുവേലി, കുര്യൻ കുറുമുട്ടം, ബോബൻ വെട്ടിക്കൽ, ബൈജു പാട്ടശേരി എന്നിവർ സംസാരിച്ചു. പടം : വി ഫാം പ്രവർത്തകർ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ വായ് മൂടിക്കെട്ടി നടത്തിയ ധർണ ചെയർമാൻ ജോയി കണ്ണംചിറ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.