കോഴിക്കോട്: സാമൂഹികനീതി വകുപ്പിെൻറ കീഴിൽ കോഴിക്കോട് മായനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ സി-സ്റ്റഡ് മുഖേന സൗജന്യ പരിശീലനം നൽകുന്നു. കോഴ്സുകൾ: ഇലക്േട്രണിക്സ് ആൻഡ് ഇലക്ട്രിക്കൽ അപ്ലയൻസ് റിപ്പയറിങ് ആൻഡ് മെയിൻറനൻസ്, പ്ലംബിങ് ആൻഡ് പ്ലംബ് ഓപറേറ്റേഴ്സ് െട്രയിനിങ്, ഗാർമെൻറ്സ് മേക്കിങ്, പ്രിൻറിങ് ടെക്നോളജി. ആൺകുട്ടികൾക്ക് ഭക്ഷണത്തോടു കൂടിയുള്ള സൗജന്യ താമസ സൗകര്യം ലഭ്യത അനുസരിച്ച് നൽകും. പെൺകുട്ടികൾക്കും താമസ സൗകര്യം ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ആഗസ്റ്റ് അഞ്ചിനു മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിയുള്ളവർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട്, 673008 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0495--2351403.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.