ഷഹിൻലാലിന്​ അനുമോദനവുമായി കോളജ്​ വിദ്യാർഥിനികളെത്തി

കക്കോടി: െഎ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ ചെന്നൈയിൽ എഫ്.സിയുടെ വല കാക്കുന്ന ഷഹിൻലാലിന് അനുമോദനവുമായി കോളജ് വിദ്യാർഥിനികൾ വീട്ടിലെത്തി. വിമൻസ് കോളജ് കക്കോടിയിലെ 250ഒാളം പേരടങ്ങുന്ന വിദ്യാർഥിനികളാണ് ചെന്നൈയിൻ ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട കക്കോടി സ്വദേശി ഷഹിൻലാലി​െൻറ വീട്ടിലെത്തിയത്. െഎ.എസ്.എല്ലിൽ ചെന്നൈയിൽ എഫ്.സിക്കായി ഒപ്പുവെച്ചതോടെ ഷഹിൻലാലിന് അഭിനന്ദനങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും പ്രവാഹമാണ്. വിമൻസ് കോളജ് പ്രിൻസിപ്പൽ ഭാരതി, വൈസ് പ്രിൻസിപ്പൽ ഷെറി, ബ്ലോക്ക് പഞ്ചായത്തംഗം ടി. ശോഭീന്ദ്രൻ, അധ്യാപികമാരായ സുനിത ഷിബു, പ്രഷിബ, ജിഷ, അഖില എന്നിവരോടൊപ്പമാണ് യൂനിയൻ പ്രതിനിധികളും വിദ്യാർഥികളും വീട്ടിലെത്തി അനുമോദനം അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.