ഭൂമിവിവാദം മലയാളം സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിച്ചില്ലെന്ന് കെ. ജയകുമാർ

കോഴിക്കോട്: ആസ്ഥാനമന്ദിരം നിർമിക്കാനുള്ള ഭൂമി സംബന്ധിച്ച വിവാദം മലയാളം സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിച്ചില്ലെന്ന് വൈസ് ചാൻസലർ കെ. ജയകുമാർ പറഞ്ഞു. കാലിക്കറ്റ് മാനേജ്മ​െൻറ് അസോസിയേഷൻ 'മലയാളം സർവകലാശാല- കെട്ടിപ്പടുക്കുന്നതിലുണ്ടായ വെല്ലുവിളികളും സംതൃപ്തിയും' എന്ന വിഷയത്തിൽ മലബാർ പാലസിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർവകലാശാലയുടെ ൈകയിൽ ഇപ്പോൾ വേണ്ടത്ര ഭൂമിയുണ്ട്. ജീവനക്കാരുടെ ബാഹുല്യം സർവകലാശാലകളുടെ ബലഹീനതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.എം.എ പ്രസിഡൻറ് കെ.എ. അജയൻ അധ്യക്ഷത വഹിച്ചു. അനിൽ ബാലൻ, സജി കുര്യാക്കോസ്, കെ.ടി. തോമസ്, ആനന്ദമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.