അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി, പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കും. ഇൗമാസം 28 വരെ ഗവ. ലോ കോളജിൽ നടക്കുന്ന ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളം, ഇന്ത്യൻ, അന്തർദേശീയം, ഡോക്യുമെൻററി വിഭാഗങ്ങളിലായി 30 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി ചർച്ചകൾ, സംവാദങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. 28ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് ലെനിൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.