പുതിയ റേഷൻ കാർഡ്​: അനർഹരായ 5000ത്തിലധികം പേരെ മാറ്റി

കോഴിക്കോട്: റേഷൻ മുൻഗണന പട്ടികയിൽ അനർഹമായി കടന്നുകൂടിയ 5000ത്തിലധികം പേരെ ഒഴിവാക്കിയതായി ജില്ല സപ്ലൈ ഒാഫിസർ. കാർഡ് ഉടമകൾ തെറ്റായ വിവരങ്ങൾ നൽകിയതു കാരണം പലരും അനർഹമായി മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ധാരാളം പരാതികളാണ് അധികൃതർക്കു ലഭിക്കുന്നത്. ഇവ തീർപ്പാക്കുന്നതി​െൻറ ഭാഗമായാണ് 5000ത്തിലധികം പേരെ മാറ്റിയത്. കാർഡുകളുടെ മുൻഗണന മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നതിനനുസരിച്ച് പ്രശ്നങ്ങൾ അടുത്തമാസം അവസാനത്തോടെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പഴയ ബി.പി.എൽ കാർഡിലെ പലരും പുതിയ മുൻഗണനയിതര വിഭാഗത്തിൽപെട്ടിട്ടുണ്ട്. കൂടുതൽ പരാതികളും മുൻഗണന വിഭാഗത്തിൽനിന്ന് മാറ്റപ്പെട്ടതിനെക്കുറിച്ചാണെങ്കിലും പേര്, വാർഡ് എന്നിവ മാറിയതായ പരാതികളുമുണ്ട്. അതിനിടെ, അനർഹരായി മുൻഗണന ലിസ്റ്റിൽ കടന്നുകൂടിയവർ സ്വമേധയാ ഇൗ മാസം 31നകം ഒഴിവാകണം. ഇതുസംബന്ധിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ കാർഡ് വിതരണം ഏതാണ്ട് പൂർത്തിയായതായും രണ്ടാം ഘട്ടം തുടങ്ങിയതായും സപ്ലൈ ഒാഫിസർ അറിയിച്ചു. റേഷൻകാർഡിലെ തെറ്റുതിരുത്താൻ കാർഡിൽ രേഖപ്പെടുത്തിയ ഒാഫിസുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.