കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി ജില്ല കലക്ടർ യു.വി. ജോസ് താലൂക്ക് അടിസ്ഥാനത്തിൽ നടത്തുന്ന അദാലത്തുകൾ- 'കൈയെത്തും ദൂരത്ത്' ഒക്ടോബർ ആദ്യ വാരം. ഒക്ടോബർ മൂന്നിന് കോഴിക്കോട്, അഞ്ചിന് താമരശ്ശേരി, ആറിന് കൊയിലാണ്ടി, ഏഴിന് വടകര എന്നിങ്ങനെയാണ് അദാലത്. സമൂഹത്തിൽ അവശതയനുഭവിക്കുന്ന, ശാരീരിക--മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ നേരിൽ കേട്ട് പരിഹാരം തേടുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും അനിവാര്യമായ മെഡിക്കൽ ബോർഡിെൻറ വികലാംഗ സർട്ടിഫിക്കറ്റ്, ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് എന്നിവ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനാണ് അദാലത്തിൽ മുൻഗണന നൽകുക. പഞ്ചായത്ത്, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകളിൽനിന്ന് അവർക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഹെൽപ് ഡെസ്ക്കുകളും അദാലത്തിൽ സജ്ജീകരിക്കും. അദാലത്തുകളിൽ പരിഗണിക്കുന്നതിന് ഡിസബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ആഗസ്റ്റ് 12നകം ബന്ധപ്പെട്ട അംഗൻവാടികളിൽ സമർപ്പിക്കാം. ഇവ സാമൂഹിക സുരക്ഷ മിഷൻ മുഖേന ബന്ധപ്പെട്ട മെഡിക്കൽ ബോർഡിന് കൈമാറും. ഡിസബിലിറ്റി, ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റുകൾക്കായി ജില്ലയിൽ നിലവിൽ തീർപ്പാകാതെകിടക്കുന്ന 3086 അപേക്ഷകളും ഇതോടൊപ്പം പരിഗണിക്കും. അപേക്ഷകളിൽ വേഗത്തിൽ തീർപ്പു കൽപിക്കുന്നതിനായി അദാലത്തിന് മുന്നോടിയായി ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ മെഡിക്കൽ ബോർഡിെൻറ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. സെപ്റ്റംബർ 11നു ശേഷമുള്ള രണ്ടാഴ്ചക്കിടെ ആറു കേന്ദ്രങ്ങളിലായി നാലു ദിവസം വീതമാണ് മെഡിക്കൽ ബോർഡ് ക്യാമ്പ് നടത്തുക. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി, ഫറോക്ക്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നിവിടങ്ങളിൽ നാലു ദിവസം വീതവും നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിൽ രണ്ടു ദിവസം വീതവുമാണ് പരിശോധന ക്യാമ്പ് നടത്തുക. എ.ഡി.എം ടി. ജനിൽ കുമാർ, അസിസ്റ്റൻറ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, ജില്ല സാമൂഹികനീതി ഓഫിസർ ടി.പി. സാറാമ്മ, ഡോ. റോഷൻ ബിജിലി, ഡോ. സുരേഷ്, ആശുപത്രി- സാമൂഹിക സുരക്ഷ മിഷൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.