ബി.ജെ.പി നേതാക്കളുടെ അഴിമതിയെപ്പറ്റി സമഗ്രാന്വേഷണം വേണം - -എൽ.ഡി.എഫ് കോഴിക്കോട്: ബി.ജെ.പി നേതാക്കൾ നടത്തുന്ന അഴിമതികൾ പാർട്ടി അന്വേഷണത്തിന് മാത്രം വിധേയമാവേണ്ടതല്ലെന്നും പൊതുപ്രവർത്തനത്തിന് അപമാനമാകുംവിധം ജില്ലയിലെ പല നേതാക്കളും നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എൽ.ഡി.എഫ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാർഷിക കടം എഴുതിത്തള്ളുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക, ഗാഡ്ഗിൽ--കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേരള സർക്കാർ ശിപാർശ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കും. ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ മാസ്റ്റർ, മുക്കം മുഹമ്മദ്, ടി.പി. ദാസൻ, കെ. ലോഹ്യ, കെ.പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ, സി. സത്യചന്ദ്രൻ, പി. വിശ്വൻ, ആർ.ടി. ആസാദ്, പി.ആർ. സുനിൽ സിങ്, സി.പി. ഹമീദ്, പി.ടി. മാത്യു, കെ.പി. ആലിക്കുട്ടി, എൻ. സതീഷ്ബാബു, കെ.കെ. മജീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.