നഗരസഭയും കുടുംബശ്രീയും സംയുക്തമായാണ് മാലിന്യനിർമാർജന പദ്ധതി നടപ്പാക്കുന്നത് വടകര: നഗരസഭയിൽ നടപ്പാക്കുന്ന 'നമുക്ക് കൈകോർക്കാം മാലിന്യമുക്ത വടകര'ക്കായി പദ്ധതിയുടെ വിജയത്തിന് ജനകീയ മോണിറ്ററിങ് സമിതി രൂപവത്കരിച്ചു. ഓരോ വാർഡിലും ഗ്രീൻ ബ്രിഗേഡിയർ ഉൾപ്പെടെയുള്ള വിപുലമായ സംവിധാനമാണ് വരാൻ പോകുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഓരോ വീട്ടിൽനിന്നും ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിയാണിത്. ഇതിനായാണ് ഗ്രീൻ ബ്രിഗേഡിയറെ തെരഞ്ഞെടുക്കുന്നത്. ഇവരുടെ കീഴിൽ ഓരോ വാർഡിലും 19 പേരടങ്ങുന്ന ഗ്രീൻ ടാക്സ് ഫോഴ്സ് നിലവിൽവരും. കുടുംബശ്രീയിൽനിന്ന് തെരഞ്ഞെടുത്ത രണ്ടു വീതം പ്രോജക്ട് എക്സിക്യൂട്ടിവുമാരെ വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുവേണ്ടി നിയോഗിക്കും. യോഗം ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. ദിവാകരൻ, മണലിൽ മോഹനൻ, വി.ടി. സുമ, എം. രമണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ബിജു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. സഫിയ, പി. അശോകൻ, വി. ഗോപാലൻ, കൗൺസിലർമാരായ ബിജു, ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.