പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്​റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍ താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍. പുതുപ്പാടി കക്കാട് എടയപ്പുറം റിനാസ് (19), കക്കാട് കൊപ്പത്ത് നാഷിദ് (22), കക്കാട് വള്ളിക്കെട്ടുമ്മല്‍ മൂര്‍ഷിദ് (20) എന്നിവരെയാണ് താമരശ്ശേരി സി.ഐ. ടി.എ അഗസ്റ്റിൻ അറസ്റ്റ് ചെയ്തത്. 13 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് കാണാതായ മൊബൈല്‍ ഫോണിനെക്കുറിച്ച അന്വേഷണത്തിനിടയിലാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.