ഭൂരേഖ കമ്പ്യൂട്ടർവത്​കരണം നടപടിക്ക് തുടക്കം

കോഴിക്കോട്: ജില്ലയിൽ ഭൂരേഖകൾ കമ്പ്യൂട്ടർവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കം. വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായുള്ള ബോധവത്കരണം വിവിധ താലൂക്കുകൾക്ക് കീഴിൽ ആരംഭിച്ചു. വടകര താലൂക്ക് കേന്ദ്രീകരിച്ച് പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർക്കാണ് ബോധവത്കരണം. 20, 21 തീയതികളിൽ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലും പരിശീലനം നൽകും. ഐ.ടി വകുപ്പ് പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കമ്പ്യൂട്ടർവത്കരണം. ഭൂ ഉടമകൾ പൂരിപ്പിച്ചു നൽകുന്നതിലേക്കായി പ്രത്യേകം ഫോറം തയാറാക്കിയിട്ടുണ്ട്. താലൂക്ക്, വില്ലേജ്, ഭൂ ഉടമയുടെ പേര്, വിലാസം, ആധാർ കാർഡ് നമ്പർ എന്നീ വിവരങ്ങളും സർവേ നമ്പർ, വിസ്തീർണം, ഭൂമിയുടെ തരം, ആധാരത്തി​െൻറ നമ്പറും തീയതിയും, സബ് രജിസ്ട്രാർ ഓഫിസി​െൻറ പേര്, പട്ടയത്തി​െൻറ നമ്പറും തീയതിയും, 2016-17 വർഷത്തെ നികുതി രസീത് എന്നീ വിവരങ്ങളും ഫോറത്തിൽ രേഖപ്പെടുത്തണം. പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയാണ് വിവരശേഖരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.