ജി.എസ്​.ടി: ട്രാൻസ്​പോർട്ട്​ മേഖല പ്രതിസന്ധിയിലായെന്ന്​

കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതോടെ ട്രാൻസ്പോർട്ട് മേഖല പ്രതിസന്ധിയിലായെന്ന് ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിൽനിന്ന് ഇതര സംസ്ഥാനത്തേക്കും തിരിച്ചുമുള്ള ചരക്കുഗതാഗതം പൂർണമായും നിലച്ച മട്ടാണ്. ലോഡിന് ലോറിയുമായി തൊഴിലാളികൾ ഇതര സംസ്ഥാന നഗരങ്ങളിൽ കാത്തുകിടക്കുകയാണ്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികൾക്കുള്ള ആശങ്ക പരിഹരിച്ചെങ്കിൽ മാത്രമേ സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തുകയുള്ളൂ -പ്രസിഡൻറ് കെ.െക. ഹംസയും വൈസ് പ്രസിഡൻറ് എൻ.കെ.സി. ബഷീറും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.