മാനന്തവാടി: നഗരസഭയില്‍ ഭരണസമിതിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ മാനന്തവാടി, പയ്യമ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ഭരണത്തെ എൽ.ഡി.എഫ് രാഷ്ട്രീയവത്കരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയുമാണ് ഭരണം തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. എൻ.കെ. വര്‍ഗീസ്, എ. പ്രഭാകരൻ, എം.ജി. ബിജു, പി.വി. ജോർജ്, മംഗലശ്ശേരി മാധവൻ, കമ്മന മോഹനൻ, എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്റ്റ്യൻ, ടി.എ. റെജി, ഷീജ ഫ്രാന്‍സിസ്, സണ്ണി ചാലിൽ, അൻഷാദ് മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. സക്കീന ഹംസ, സ്വപ്ന ബിജു, സ്റ്റെര്‍വിന്‍ സ്റ്റാനി, മുജീബ് കോടിയോടൻ, അസീസ് വാളാട്, റഷീദ് തൃശിലേരി, എ.എം. നിശാന്ത്, എം.കെ. ഗിരീഷ് കുമാർ, പി.എം. ബെന്നി, ശശികുമാർ, ആൽബിൻ മാത്യു എന്നിവർ മാർച്ചിന് നേതൃത്വം നല്‍കി. WEDWDL2 മാനന്തവാടി നഗരസഭയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു പുസ്തക ചർച്ച മാനന്തവാടി: വായന വാരാചരണത്തിെൻറ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ചർച്ചവേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ബെന്യാമിൻ രചിച്ച 'പ്രവാചകന്മാരുടെ രണ്ടാംപുസ്തകം' എന്ന നോവൽ റോയ്‌സൺ പിലാക്കാവ് അവതരിപ്പിച്ചു. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചർച്ചവേദി കൺവീനർ എം. ഗംഗാധരൻ, കെ. ഷബിത, പി.കെ. മാർട്ടിൻ, കെ.ടി. സതീഷ്‌കുമാർ, എം.കെ. ഷീന, എൻ. സഫ്‌വാന, ഡോ. സൗമ്യ ചന്ദ്രൻ, വി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന പുസ്തക ചർച്ചയിൽ ബാലൻ വേങ്ങരയുടെ 'നദികളാകാൻ ക്ഷണിക്കുന്നു' എന്ന പുസ്തകം ഗ്രന്ഥകാരൻ ബാലൻ വേങ്ങരയുടെ സാന്നിധ്യത്തിൽ എൻ. സഫ്‌വാന അവതരിപ്പിക്കും. ബഷീർ അനുസ്മരണം നടവയൽ: ബഷീർ അനുസ്മരണവും ആറാമത് പുസ്തക ചർച്ചയും ജൂലൈ 15ന് വൈകീട്ട് നാല് മണിക്ക് നടവയൽ വൈ.എം.സി.എ ഹാളിൽ നടക്കും. ബഷീർ അനുസ്മരണവും കൃതികളുടെ അവലോകനവും സാഹിത്യ നിരൂപകൻ എച്ചോം ഗോപി നിർവഹിക്കും. മാനന്തവാടി മേരിമാത കോളജ് മലയാള വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ജോസഫ് കെ. ജോബ് മോഡറേറ്റായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.