ഈങ്ങാപ്പുഴ: പുതുപ്പാടി വില്ലേജിലെ ഭൂസംരക്ഷണ സമരസമിതി നടത്തിവരുന്ന സത്യഗ്രഹം മൂന്ന് ദിവസം പിന്നിടുമ്പോൾ വിവിധ കോണുകളിൽ നിന്ന് പിന്തുണ യേറുന്നു. വിവിധ രാഷ്ടീയകക്ഷിനേതാക്കൾ, കർഷകസംഘടനാഭാരവാഹികൾ തുടങ്ങിയവർ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. ജില്ലപഞ്ചായത്ത് അംഗങ്ങളായ വി.ഡി. ജോസഫ്, സി.കെ. കാസിം, അന്നമ്മ മാത്യു, ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ്, മാർട്ടിൻ തോമസ് എന്നിവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സത്യഗ്രഹികളെ അഭിസംബോധന ചെയ്ത ലാൻഡ് ബോർഡ് മെംബർ ആർ.പി ഭാസ്കരൻ പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ ഉടൻതന്നെ ചെയ്യുമെന്ന് ഉറപ്പ് നൽകി. ഇന്നലെ ഭൂസംരക്ഷണ സമരസമിതി കൺവീനർ ഗിരീഷ് ജോൺ, സമരസമിതി അംഗങ്ങളായ കെ.ഇ. വർഗീസ്, ബിജു താന്നിക്കാക്കുഴി, കെ.പി. സുനീർ, പി.കെ. സുകുമാരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, എം.ഇ. ജലീൽ, മാക്കണ്ടി മുജീബ് എന്നിവരാണ് സത്യഗ്രഹസമരത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.