കോളജ് ആക്രമിക്കപ്പെട്ടത് വേദനജനകം -കെ.എം. മാണി കോട്ടയം: ന്യൂനപക്ഷ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി പ്രചാരണം നടത്തുന്ന ഇടതുപക്ഷംതന്നെ കേരളം ഭരിക്കുമ്പോള്‍ മതന്യൂനപക്ഷം നടത്തുന്ന ഡോണ്‍ബോസ്‌കോ കോളജ് ആക്രമിക്കപ്പെട്ടത് വേദനജനകമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. കോളജും ഇതിനോടു ചേര്‍ന്നുള്ള രണ്ടു പ്രാർഥനാലയങ്ങളും ടെക്‌നിക്കല്‍ പലിശീന കേന്ദ്രവും തകര്‍ത്ത എസ്.എഫ്.ഐക്കാരുടെ നടപടി തികച്ചും അപലപനീയമാണ്. സ്ഥലത്ത് സമരക്കാരെ നേരിടുന്നതിനു പകരം അവിടെയുണ്ടായിരുന്ന പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്ന് ആക്രമികളെ സഹായിക്കുകയാണുണ്ടായത്. വിദ്യാര്‍ഥി സമരത്തിെൻറ പേരില്‍ പുറത്തുനിന്ന് എത്തിയവരാണ് കൂടുതല്‍ ആക്രമണം നടത്തിയത്. ഒരിക്കലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുനേരെ ഉണ്ടാകാന്‍ പാടില്ലാത്ത ആക്രമണമാണ് ഈ കോളജില്‍ അരങ്ങേറിയത്. വിദ്യാർഥി സംഘടനകള്‍തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുന്ന വിധത്തിലേക്ക് പോകുന്നത് അരാജകത്വത്തിനു വഴിതെളിക്കുമെന്നും കെ.എം. മാണി പറഞ്ഞു. വ്യക്തമാവുന്നത് ഇരട്ടത്താപ്പ് -മാനന്തവാടി രൂപത സുൽത്താൻ ബത്തേരി: വിദ്യാലയത്തിലേക്ക് നടത്തിയ മാർച്ചിെൻറ മറവിൽ ഡോൺ ബോസ്കോ സ്ഥാപനത്തിലെ ആരാധനാലയവും വി. ഡോൺ ബോസ്കോയുടെ രൂപവും അടിച്ചുതകർത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് മാനന്തവാടി രൂപത, ബത്തേരി ഫൊറോനയിലെ വൈദികരുടെ യോഗം. ഉത്തരേന്ത്യയിൽ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നതിനെതിരെ പ്രതിഷേധ കൂട്ടായ്മകൾ നടത്തുന്ന ദേശീയ പാർട്ടിയുടെ വിദ്യാർഥി സംഘടന ഇത്തരത്തിൽ ആക്രമണം അഴിച്ചു വിടുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ആക്രമണം നടത്തിയത് ഉത്തരവാദപ്പെട്ട വിദ്യാർഥി സംഘടനയുടെ പ്രവർത്തകരാണ് എന്നത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. ഫൊറോന വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഫാ. കുര്യൻ വാഴയിൽ, ഫാ. കുര്യാക്കോസ് പറമ്പിൽ, ഫാ. ജോർജ് കല്ലടന്തിയിൽ, ഫാ. ജോർജ് പടിഞ്ഞാറേൽ, ഫാ. ജോയി ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു. ആക്രമണം പ്രതിഷേധാർഹം- എം.എസ്.എഫ് കൽപറ്റ: കഴിഞ്ഞ ദിവസം ബത്തേരി ഡോൺ ബോസ്കോ കോളജിലുണ്ടായ എസ്.എഫ്.ഐ ആക്രമണം പ്രതിഷേധാർഹമാണെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മറ്റുള്ള വിദ്യാർഥി സംഘടനകൾക്കൊട്ടാകെ അപമാനമുണ്ടാക്കുന്ന രീതിയിലാണ് എസ്.എഫ്.ഐ അഴിഞ്ഞാട്ടം നടത്തിയത്. ഭരണത്തിെൻറ ബലത്തിൽ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ഇത്തരം അനിഷ്ട സംഭവങ്ങൾ തുടർക്കഥയാകുമ്പോഴും പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ക്രിയാത്മകമായ രീതിയിൽ കാമ്പസുകളിൽ സംഘടന പ്രവർത്തനം നടത്തുന്ന വിദ്യാർഥി സംഘടനകളെ കാമ്പസിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത തീരുമാനം മാനേജ്മെൻറ് പുനഃപരിശോധിക്കണമെന്നും എം.എസ്.എഫ് ജില്ല പ്രസിഡൻറ് ലുഖ്മാനുൽ ഹക്കീം, വി.പി.സി. ജനറൽ സെക്രട്ടി റിയാസ് കല്ലുവയൽ എന്നിവർ അറിയിച്ചു. -----------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.