WDL P2

--- കോഴി ആഡ് മേപ്പാടി: 87 രൂപക്ക് കോഴി വില്‍ക്കണമെന്ന സർക്കാർ നിർേദശം മേപ്പാടിയിലും നടപ്പായില്ല. കോഴി വില്‍പന വ്യാപാരികള്‍ നിർത്തിവെച്ചിരിക്കുകയാണ്‌. പാർട്സ്‌ അടക്കമുള്ള ഇറച്ചിക്ക്‌ 158 രൂപയാണ്‌ മാർക്കറ്റില്‍ പ്രദർശിപ്പിച്ചിട്ടുള്ള വില. പാർട്സ്‌ ഒഴിവാക്കിയുള്ള ഇറച്ചിക്ക്‌ 170 രൂപയും. ഇക്കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പാർട്സ്‌ ഒഴിവാക്കിയുള്ള ഇറച്ചിക്കാണോ 158 രൂപ സർക്കാർ വില നിശ്ചയിച്ചിട്ടുള്ളതെന്ന് ഉപഭോക്താക്കള്‍ക്ക്‌ വ്യക്തമല്ല. കിലോ 100 രൂപ വിലക്കാണ്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള മൊത്തവ്യാപാരികള്‍ കോഴി ഇറക്കിത്തരുന്നതെന്നും നൂറ്‌ രൂപക്ക് വാങ്ങി 87 രൂപക്ക് എങ്ങനെ വില്‍ക്കാനാകുമെന്നും വ്യാപാരികള്‍ ചോദിക്കുന്നു. ഇതിനിടയില്‍ ജില്ലയിലെ കോഴി ഫാമുകളില്‍നിന്ന്‌ 104 രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മൊത്തവ്യാപാരികള്‍ കോഴികളെ വാങ്ങിക്കഴിഞ്ഞതായും വിവരമുണ്ട്‌. 104 രൂപക്ക് വാങ്ങി 100 രൂപ നിരക്കില്‍ ചില്ലറ വില്‍പനക്കാർക്ക്‌ വില്‍ക്കുന്നതിന്‌ പിന്നിലെ സാമ്പത്തിക ശാസ്‌ത്രം വ്യക്തമല്ല. 87 രൂപക്ക് കോഴി വില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയെന്ന തന്ത്രമാണതിന്‌ പിന്നിലെന്ന്‌ സംശയിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.